ഡയാലിസിസ് സെൻ്ററിന് കൈത്താങ്ങായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ


പൂനൂർ: എസ് വൈ എസ് കിഡ്നി സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ അധ്യാപകരും വിദ്യാർഥികളും പൂനൂർ ആഇശ ഹുസൈൻ ഡയാലിസിസ് സെന്ററർ സന്ദർശിച്ചു. ഡയാലിസിസ് സെൻ്ററിലെ നാൽപ്പതോളം രോഗികൾക്ക് വേണ്ടി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച ഫണ്ട് സ്ഥാപനാധികൃതർക്ക് കൈമാറി. മാനേജർ മുനീർ സഅദി പൂലോടും അഡ്മിനിസ്ട്രേറ്റർ സഊദ് പാലാഴിയും പ്രതിനിധികളിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി, സ്വദർ മുഅല്ലിം അബ്ദുൽ കരീം നിസാമി, അബ്ദുൽ ഹകീം മുസ്ലിയാർ കാപ്പാട് സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം