വിറാസ് ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

നോളജ് സിറ്റി : വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഈ വര്‍ഷത്ത ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്റഗ്രേറ്റഡ് ബാച്ചലേഴ്സ് പ്രോഗ്രാം ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് വിത് മോഡേണ്‍ ലോസ്, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് വിത് മോഡേണ്‍ ലോസ് എന്നീ കോഴ്സുകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്.
പി ജി വിഭാഗം; അല്‍വാരിസ് മുഹമ്മദ് സലീം സഖാഫി (ഒന്നാം റാങ്ക്), അല്‍വാരിസ് മൂസ സഖാഫി (രണ്ടാം റാങ്ക്), അല്‍വാരിസ് ശബീബ് സഖാഫി (മൂന്നാം റാങ്ക്). യു ജി വിഭാഗം; അല്‍വാരിസ് മുഹമ്മദ് അല്‍താഫ് നൂറാനി (ഒന്നാം റാങ്ക്), അല്‍വാരിസ് മുബഷിര്‍ നൂറാനി (രണ്ടാം റാങ്ക്), അല്‍വാരിസ് മുഹമ്മദ് ശാക്കിര്‍ നൂറാനി (മൂന്നാം റാങ്ക്). വിറാസിലെ ശരീഅ പഠനത്തോടൊപ്പം മര്ക്സ് ലോ കോളേജില്‍ എല്‍ എല്‍ ബി പഠനം നടത്തുന്നവര്‍ കൂടിയാണ് ഇവര്‍. വിജയികള്‍ക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് അക്കാദമിക് പ്രൊഫിഷന്‍സി അവാര്‍ഡ് സമ്മാനിച്ചു. ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അക്കാദമിക് ഡയറക്ടര്‍ മുഹിയുദ്ധീന് ബുഖാരി, സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved