ഖുർആൻ സമ്മേളനം വിജയിപ്പിക്കുക: ജില്ലാ പ്രാസ്ഥാനിക നേതൃ സംഗമം

മർകസിൽ നടന്ന ജില്ലാ പ്രാസ്ഥാനിക നേതൃ സംഗമത്തിൽ കാന്തപുരം ഉസ്താദ് സംസാരിക്കുന്നു.

മർകസിൽ നടന്ന ജില്ലാ പ്രാസ്ഥാനിക നേതൃ സംഗമത്തിൽ കാന്തപുരം ഉസ്താദ് സംസാരിക്കുന്നു.
കോഴിക്കോട്: നാളെ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനവും ഹിഫ്ള് സനദ് ദാനവും വിജയിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ പ്രാസ്ഥാനിക സംഗമം ആഹ്വാനം ചെയ്തു. വിശുദ്ധ ഖുർആന്റെ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മർകസിന്റെ ഖുർആൻ സമ്മേളന സന്ദേശം പ്രചരിപ്പിക്കാൻ ഏവരും മുന്നോട്ട് വരണമെന്നും യോഗം പറഞ്ഞു. മർകസിൽ നടന്ന നേതൃ സംഗമം സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു.
സംഗമത്തിൽ ടി കെ അബ്ദുറഹ്മാൻ ബാഖവി, അഫ്സൽ കൊളാരി, ജി അബൂബക്കർ, ബശീർ സഖാഫി കൈപ്പുറം, എ കെ സി ഫൈസി, ലത്വീഫ് ഫൈസി, സലീം അണ്ടോണ, നാസർ ചെറുവാടി, അലവി സഖാഫി കായലം, മുനീർ സഖാഫി ഓർക്കാട്ടേരി, അബ്ദുൽ കബീർ എളേറ്റിൽ, സി ആർ കെ മുഹമ്മദ്, ശാദിൽ നൂറാനി, ശുഐബ് കുണ്ടുങ്ങൽ, അഡ്വ. ഉമറലി, അബ്ദുൽ ഹമീദ് സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം