മർകസ് ആവിസ് ഇൻ്റർ ഹാദിയ മത്സരങ്ങൾ: വിജയികളെ പ്രഖ്യാപിച്ചു

മർകസ് ആവിസ് സംഘടിപ്പിച്ച ഇൻ്റർ ഹാദിയ മത്സരങ്ങളിലെ ഉപന്യാസ രചന, മദ്ഹ് ഗാനരചന, അറബിക് കാലിഗ്രഫി എന്നീ മത്സര ഇനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ.

മർകസ് ആവിസ് സംഘടിപ്പിച്ച ഇൻ്റർ ഹാദിയ മത്സരങ്ങളിലെ ഉപന്യാസ രചന, മദ്ഹ് ഗാനരചന, അറബിക് കാലിഗ്രഫി എന്നീ മത്സര ഇനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ.
കാരന്തൂർ: മർകസ് ആവിസ് സംഘടിപ്പിച്ച ഇൻ്റർ ഹാദിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഉപന്യാസ രചന, മദ്ഹ് ഗാനരചന, അറബിക് കാലിഗ്രഫി എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.
ഉപന്യാസ രചനയിൽ മുന്നിയൂർ ഇസ്സത്ത് ഹാദിയ അക്കാദമിയിലെ ഫാത്തിമ ഫിദ കെ.ടി ഒന്നാം സ്ഥാനവും, മൂർക്കനാട് മദീനത്തുൽ അബ്റാർ ഹാദിയ അക്കാദമിയിലെ ആയിഷ ലബീബ രണ്ടാം സ്ഥാനവും, കൊടിഞ്ഞി മർകസുൽ ഹുദാ ഹാദിയ അക്കാദമിയിലെ ഫാത്തിമ ദിൽഫ മൂന്നാം സ്ഥാനവും നേടി.
മദ്ഹ് ഗാനരചനയിൽ പിലാത്തറ ഐവ എഡ്യൂ വില്ലേജ് ഹാദിയ അക്കാദമിയിലെ പി. ഫാത്തിമ ഷഹദ ഖാദിമ ഒന്നാം സ്ഥാനവും, അനിയാരം ബദരിയ്യ വിമൻസ് ഹാദിയ അക്കാദമിയിലെ ഖദീജ കെ. രണ്ടാം സ്ഥാനവും, തിരൂർ എം.ഇ.ടി.ജി. ഹാദിയ അക്കാദമിയിലെ ഫാത്തിമ എം.എ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അറബി കാലിഗ്രഫിയിൽ തിരൂർ എം.ഇ.ടി.ജി. ഹാദിയ അക്കാദമിയിലെ ഫാത്തിമ മിൻഹ പി. ഒന്നാം സ്ഥാനവും, കൊയിലാണ്ടി മർകസ് ഹാദിയ അക്കാദമിയിലെ ഫാദിയ രണ്ടാം സ്ഥാനവും, കാലടി മൻശഅ് ഹാദിയ അക്കാദമിയിലെ ശഹ്വനത്തുൽ മിസ്രിയ മൂന്നാം സ്ഥാനവും നേടി.
മതവിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളുടെ സർഗാത്മകവും സാഹിത്യപരവുമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മർകസ് ആവിസ് സംഘടിപ്പിച്ച ഇന്റർ ഹാദിയ മത്സരങ്ങൾ ശ്രദ്ധേയമായി. വിദ്യാർഥികളിലെ കലാ-സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനും അവയ്ക്ക് അനുയോജ്യമായ പ്രോത്സാഹനം നൽകുന്നതിനും ഹാദിയ സ്ഥാപനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരബോധവും പരസ്പര സൗഹൃദവും വളർത്തുന്നതിനും ഇത്തരം വേദികൾ വലിയ പ്രാധാന്യം നൽകുന്നു. വിവിധ ഹാദിയ അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികളുടെ പങ്കാളിത്തം മത്സരങ്ങൾക്ക് മികവേകി.
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...
മനുഷ്യ ശരീരത്തിന്റെയും ആന്തരിക അവയവങ്ങളുടെയും കൗതുകം കാണിച്ച് കാല്വെറ...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം