കേരള സംസ്ഥാന സ്കൂൾ കായികമേള: ഷോട്ട്പുട്ടിൽ മർകസ് വിദ്യാർഥിക്ക് സ്വർണം
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...

അബ്ദുൽ ഹാദി സ്വർണ മെഡലുമായി.
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...

അബ്ദുൽ ഹാദി സ്വർണ മെഡലുമായി.
കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ നടക്കുന്ന 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടി ചേരാനല്ലൂർ മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി അബ്ദുൽ ഹാദി. 11.62 മീറ്റർ ദൂരം എറിഞ്ഞാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു.
പ്രൊഫഷണൽ പരിശീലനമില്ലാതെ കഴിഞ്ഞ ഏതാനും വർഷമായി തുടരുന്ന സ്വപ്രയത്നവും സ്കൂൾ കായിക അധ്യാപകൻ സുമേഷിന്റെ മാർഗനിർദേശങ്ങളുമാണ് സ്വർണം നേടാനുള്ള പ്രകടനത്തിലേക്ക് അബ്ദുൽ ഹാദിയെ എത്തിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാന കായിക മേളയിൽ പങ്കെടുത്തിരുന്നെങ്കിലും മെഡൽ ലഭിച്ചിരുന്നില്ല. ഇപ്രാവശ്യം മെഡൽ നേടണമെന്ന ഉറച്ച നിശ്ചയ ദാർഢ്യമുണ്ടായിരുന്നുവെന്ന് അബ്ദുൽ ഹാദി പറഞ്ഞു. മറ്റുള്ള മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി ബൂട്ട് ധരിക്കാതെയാണ് അബ്ദുൽ ഹാദി മത്സരത്തിൽ പങ്കെടുത്തത്. ഇത്തവണ സബ്ജൂനിയർ ഡിസ്കസ് ത്രോ ഇനത്തിലും പങ്കെടുത്തിരുന്നു. എസ് ഷമീമിന്റെയും റൂബിയുടെയും മകനാണ്.
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...
മനുഷ്യ ശരീരത്തിന്റെയും ആന്തരിക അവയവങ്ങളുടെയും കൗതുകം കാണിച്ച് കാല്വെറ...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം