സി ഡി എസില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി എച്ച് ഡി നേടി ശബീര്‍ നൂറാനി ഉള്ളണം
'ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തില്‍ അന്തര്‍ദേശീയ പ്രവാസത്തിന്റെ സ്വാധീനം: ഒരു വസ്തുതാപരമായ വിശകലനം' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ പഠനത്തിനാണ് പി എച്ച് ഡി...

'ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തില്‍ അന്തര്‍ദേശീയ പ്രവാസത്തിന്റെ സ്വാധീനം: ഒരു വസ്തുതാപരമായ വിശകലനം' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ പഠനത്തിനാണ് പി എച്ച് ഡി...

കോഴിക്കോട്: ജാമിഅ മദീനതുന്നൂര്‍ പൂര്‍വവിദ്യാര്‍ഥി ശബീര്‍ നൂറാനിക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ‘ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തില്‍ അന്തര്‍ദേശീയ പ്രവാസത്തിന്റെ സ്വാധീനം: ഒരു വസ്തുതാപരമായ വിശകലനം’ എന്ന വിഷയത്തില്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ (സി ഡി എസ്) നടത്തിയ ഗവേഷണ പഠനത്തിനാണ് പി എച്ച് ഡി.
ജാമിഅ മദീനതുന്നൂറില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കിയ ശബീര്‍ നൂറാനി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദവും സി ഡി എസില്‍ നിന്ന് അപ്ലൈഡ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദവും എം ഫിലും നേടി. 2024-ല്‍ സി ഡി എസ് അബ്രോഡ് ഇന്റേണ്‍ഷിപ്പ് ഫെല്ലോഷിപ്പ് നേടിയ ശേഷം ജര്‍മനിയിലെ കീല് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ വേള്‍ഡ് ഇക്കണോമിയില്‍ മൂന്ന് മാസത്തെ ഗവേഷണം നടത്തിയ ശബീര്‍ നൂറാനി, നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലുള്ള ഇന്റലക്ച്വല്‍ ഡിസബിലിറ്റി സോഷ്യല്‍ റിസര്‍ച്ച് ലാബിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയാണ്.
നേരത്തെ ജര്‍മനിയിലെ ഗോട്ടിങ്കന്‍ സര്‍വകലാശാല സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ ഇക്കണോമിക്സ് വര്‍ക്ക്ഷോപ്പ് ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ അക്കാദമിക വേദികളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ശബീര്‍ നൂറാനി ജേണല്‍ ഓഫ് ഏഷ്യന്‍ ഇക്കണോമിക്സില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എറണാകുളം ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ് സ്റ്റഡീസിലെ ഗവേഷകനായ അദ്ദേഹം നിലവില്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ട്രേഡില്‍ റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, ഉള്ളണം നോര്‍ത്ത് സ്വദേശികളായ വി സി അബ്ദുല്‍ ഖാദറിന്റെയും ആയിഷാബിയുടെയും മകനാണ്. ഫാഇദ ഫസീല ഭാര്യയും ഫാത്വിമ റയ്യ മകളുമാണ്.
'ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തില്‍ അന്തര്‍ദേശീയ പ്രവാസത്തിന്റെ സ്വാധീനം: ഒരു വസ്തുതാപരമായ വിശകലനം' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ പഠനത്തിനാണ് പി എച്ച് ഡി...
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
'ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തില്‍ അന്തര്‍ദേശീയ പ്രവാസത്തിന്റെ സ്വാധീനം: ഒരു വസ്തുതാപരമായ വിശകലനം' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ പഠനത്തിനാണ് പി എച്ച് ഡി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം