ജാമിഅ മദീനത്തുന്നൂർ ഹോം 'റൊൻ്റിവ്യൂ' ലൈഫ് ഫെസ്റ്റിവൽ ഡിസംബർ 3 മുതൽ


പൂനൂർ: ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവലായ 'റൊൻ്റിവ്യൂ ' ഹോം മത്സരങ്ങൾ ഡിസംബർ 3, 4, 5, 6 പൂനൂർ മർകസ് ഗാർഡനിൽ നടക്കും. 'ഡീകോഡിങ് ദി ഫൈറ്റൊലോർ' എന്ന പ്രമേയത്തിൽ ജൈവ-നാട്ടുകാർഷിക പാരമ്പര്യവും സുസ്ഥിര ആരോഗ്യത്തിന്റെ സാധ്യതകളും ചർച്ചയാകുന്ന ഫെസ്റ്റിവലിൽ ഹെർബേറിയം സ്പ്രിന്റ്, ബൊട്ടാണിക്കൽ ക്യാൻവാസ്, ബയോ ഇന്നൊവേറ്റ് തുടങ്ങിയ ജൈവാധിഷ്ഠിത മത്സരങ്ങൾ മുഖ്യ സവിശേഷതകളാകും.
ജാമിഅ മദീനതുന്നൂർ സിൽവർ ജൂബിലിയുടെ ഭാഗമായി മദീനതുന്നൂർ മൂവ്മെൻ്റ് മുന്നോട്ടുവെക്കുന്ന ഹോളിസ്റ്റിക് ലൈഫ് മാനേജ്മെൻ്റിൻ്റെ വൈവിധ്യങ്ങളും മൂല്യങ്ങളും പ്രകൃതിയോടും പൈതൃകത്തോടുമുള്ള ബന്ധവും ആഘോഷിക്കുന്നതാണ് റൊൻ്റിവ്യൂ പ്രമേയം.
കൾച്ചറൽ ഗാല, എക്സ്പേർട്ട് ടോക്ക്, കോസ്മോ സാപിയൻസ്, എക്സിബിഷനുകൾ, എജ്യൂ ലോഗിൻ എന്നിവ നടക്കുന്ന ഫെസ്റ്റിവലിൽ സമസ്ത സെൻ്റിനറിയുടെ പ്രചാരണമായി ജാമിഅ മദീനതുന്നൂർ നടപ്പിലാക്കുന്ന സെൻ്റിനെക്സ്റ്റ് അസംബ്ലിയുടെ ഭാഗമായുള്ള 'ഫ്യൂച്ചർ ഡയലോഗും' നടക്കും.
നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ ജാമിഅയുടെ 37 സ്റ്റേറ്റ് ക്യാമ്പസുകളിൽ നടന്ന യൂണിറ്റ് മത്സരങ്ങളിലും ഇർസുന്നബവി ഓപ്പൺ സ്കൂൾ സ്റ്റേറ്റ് മത്സരത്തിലും വിജയികളായ ആയിരത്തോളം വിദ്യാർഥികൾ 250-ഓളം മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും. സയ്യിദ് അദ്നാൻ അബൂബക്കർ ഫെസ്റ്റിവൽ ഡയറക്ടറും അർഷദ് അശ്റഫ് കോ-ഓർഡിനേറ്ററും ഫൈനാൻസ് ഓഫീസർ ഹസൻ സലീം അടങ്ങുന്ന ടീം ഹെർബോറ ഫെസ്റ്റിവൽ കളക്ടീവാണ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്.
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...
മിഹ്റാസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം, അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്കും സി.ടി സ്കാൻ സെന്ററും നാടിന് സമർപ്പിച്ചു...
വൈകുന്നേരം 4 ന് കാമിൽ ഇജ്തിമയിൽ നടക്കും...
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം