തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനം അനിവാര്യം: മേയർ ഒ. സദാശിവൻ
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...

മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു.
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...

മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: തൊഴിലില്ലായ്മ വെല്ലുവിളിയാകുന്ന കാലഘട്ടത്തിൽ വിദ്യാർഥികളെ തൊഴിൽ സജ്ജരാക്കുന്ന പരിശീലന പദ്ധതികൾ അത്യന്താപേക്ഷിതമാണെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ പറഞ്ഞു. പഠനത്തോടൊപ്പം തൊഴിൽ മേഖലയിലെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് സ്വയം നവീകരിക്കാനും നൈപുണ്യ വികസനം ആർജിച്ചെടുക്കാനും വിദ്യാർഥികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ഐ.ടി.ഐയിൽ എൻ.സി.വി.ടി കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.
മെക്കാനിക്കൽ ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ തുടങ്ങിയ ട്രേഡുകളിൽ പഠനം പൂർത്തിയാക്കിയ എഴുപത് വിദ്യാർഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. പരിശീലനം പൂർത്തിയാക്കിയ മുഴുവൻ വിദ്യാർഥികൾക്കും പ്ലേസ്മെന്റ് ഉറപ്പാക്കാൻ സാധിച്ചത് സ്ഥാപനത്തിന് അഭിമാനകരമായി. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഇവർ ഇതിനോടകം തൊഴിൽ നേടിക്കഴിഞ്ഞു.
മർകസ് ഐ.ടി.ഐ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ബിരുദദാന സന്ദേശം നൽകി. വിവിധ ട്രേഡുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
മർകസ് വർക്സ് അസോസിയേറ്റ് ഡയറക്ടർ പി. മുഹമ്മദ് യൂസുഫ്, ഫിനാൻസ് ജോയിന്റ് ഡയറക്ടർ അഡ്വ. മുഹമ്മദ് ശരീഫ്, ഹയർ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫി, ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി, അബ്ദുൽ അസീസ് സഖാഫി, അബ്ദുൽ ജലീൽ, ഇബ്രാഹിം, പി.സി. ഷറഫുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ സ്വാഗതവും കോർഡിനേറ്റർ വി.കെ. ഇറാഷ് നന്ദിയും പറഞ്ഞു.
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...
മിഹ്റാസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം, അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്കും സി.ടി സ്കാൻ സെന്ററും നാടിന് സമർപ്പിച്ചു...
വൈകുന്നേരം 4 ന് കാമിൽ ഇജ്തിമയിൽ നടക്കും...
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം