അധ്യാപക ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തു
മർകസ് കോളേജ് ഓഫ് ആർട്സ് സയൻസിലെ അധ്യാപകർക്കുള്ള പഞ്ചദിന ശാക്തീകരണ പാരിപാടിക്ക് തുടക്കം കുറിച്ചു...
മർകസ് കോളേജ് ഓഫ് ആർട്സ് സയൻസിലെ അധ്യാപകർക്കുള്ള പഞ്ചദിന ശാക്തീകരണ പാരിപാടിക്ക് തുടക്കം കുറിച്ചു...
കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് സയൻസിലെ അധ്യാപകർക്കുള്ള പഞ്ചദിന ശാക്തീകരണ പാരിപാടിക്ക് തുടക്കം കുറിച്ചു. അധ്യാപനത്തിന് പുറമെ വ്യത്യസ്ത മേഖലകളിൽ കഴിവ് പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് അഞ്ചു ദിവസത്തെ ശാക്തീകരണ പരിപാടി സംഘടിപ്പിക്കുന്നത്. വ്യത്യസ്ത ദിവസങ്ങളിലായി കേരളത്തിലെ വിവിധ മേഖലകളിലെ പ്രൊഫസർമാരും പ്രമുഖരും പങ്കെടുക്കും. മർകസ് ഡയറക്ടർ ജനറൽ സി .മുഹമ്മദ് ഫൈസി ആദ്യഘട്ട പരിപാടികൾ ഉത്ഘാടനം ചെയ്തു. അധ്യാപനം ഒരു തൊഴിൽ എന്നതിനപ്പുറം സാമൂഹ്യ നിർമ്മാണ പ്രവർത്തനമാണെന്നും രാജ്യത്തിന്റെ ക്രിയാത്മകമായ നിർമ്മിതിക്ക് സഹായിക്കുന്നവരാകണം അധ്യാപകർ എന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ. കെ വി ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റഷീദ് സഖാഫി ആശംസകളറിയിച്ചു. അസി. പ്രൊഫസർ റിഷിൻ ബാബു. കെ സ്വാഗതവും പ്രൊഫസർ ഡോ . പി എം രാഘവൻ നന്ദിയും പറഞ്ഞു. കോളേജിലെ മുഴുവൻ അധ്യാപകരും സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved