മർകസ് കോളേജും മഹ്ളറ കോളേജും അക്കാദമിക കൈമാറ്റ ധാരണയായി
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളായ മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജും മാവൂർ മഹ്ളറ ആർട്സ്...
Markaz Live News
July 14, 2022
Updated
കാരന്തൂർ; കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളായ മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജും മാവൂർ മഹ്ളറ ആർട്സ് കോളേജും അക്കാദമിക് രംഗങ്ങളിൽ സഹകരിക്കാൻ ധാരണയായി. അക്കാദമിക് രംഗത്തെ മികവിനും അക്രഡിറ്റേഷൻ പ്രവർത്തനങ്ങളിലും ഇരു കോളേജുകളും സഹകരിച്ചു പ്രവർത്തിക്കും.
ധാരണാ പത്രത്തിൽ മർകസ് പ്രിൻസിപ്പൽ പ്രൊഫ. കെ വി ഉമർ ഫാറൂഖും മഹ്ളറ പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ് ഒ യും ഒപ്പുവെച്ചു.
ഇരു കലാലയങ്ങളും തമ്മിൽ അധ്യാപന, ഗവേഷണ രംഗത്ത് സഹകരിക്കാനും ക്യാമ്പസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളിലും, അധ്യാപക,വിദ്യാർത്ഥി കൈമാറ്റങ്ങൾ അടക്കമുള്ള പദ്ധതികളിൽ സഹകരിക്കാനും തീരുമാനിച്ചു. മഹ്ളറ അക്കാദമിക് ഡയറക്ടർ എൻ മുഹമ്മദ് അലി, മർക്സ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. രാഘവൻ, അസോസിയേറ്റ് ഡയറക്ടർ (എജ്യുകേഷൻ) ഉനൈസ് കൽപകഞ്ചേരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റഷീദ് സഖാഫി, മഹ്ളറ വൈസ് പ്രിൻസിപ്പൽ ജംഷീർ പെരുവയൽ, റിഷാദ് കാരശ്ശേരി സംബന്ധിച്ചു.