മർകസ് ഗ്രെയ്സ് വാലി രാജ്യത്തിന് സമർപ്പിച്ചു.
മർകസ് നാഷണൽ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയവീട്ടിൽ അഹമ്മദ് ഹാജി മെമ്മോറിയൽ ഗ്രെയ്സ് വാലി ഉദ്ഘാടനം ലുലു ഫിനാൻഷ്യൽ മാനേജിങ് ഡയറക്ടർ...
മർകസ് നാഷണൽ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയവീട്ടിൽ അഹമ്മദ് ഹാജി മെമ്മോറിയൽ ഗ്രെയ്സ് വാലി ഉദ്ഘാടനം ലുലു ഫിനാൻഷ്യൽ മാനേജിങ് ഡയറക്ടർ...
കോഴിക്കോട്: മർകസ് നാഷണൽ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയവീട്ടിൽ അഹമ്മദ് ഹാജി മെമ്മോറിയൽ ഗ്രെയ്സ് വാലി ഉദ്ഘാടനം ലുലു ഫിനാൻഷ്യൽ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് നിർവഹിച്ചു. മർകസിലെയും കേരളത്തിലെയും പഠന മികവും ധാർമികാന്തരീക്ഷവും തേടി അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തോടെ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രെയ്സ് വാലി നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ കൂടുതൽ പഠന സൗകര്യം നൽകി മർകസ് സ്ഥാപനങ്ങളെ ദേശീയ തലത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ പ്രഥമഘട്ടമാണ് മർകസ് ഗ്രെയ്സ് വാലി. ഈ പദ്ധതിയിലൂടെ വരുന്ന അഞ്ച് വർഷത്തിനകം സ്ഥാപനങ്ങളിൽ കേരളത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്ക് 50 ശതമാനം പ്രാതിനിത്യം ഉറപ്പുവരുത്തും.
തന്റെ പിതാമഹന്റെ ഓർമക്കായി ആധുനിക സൗകര്യങ്ങളോടെ അദീബ് അഹമ്മദ് നിർമിച്ചുനൽകിയ ഗ്രെയ്സ്വാലിയിൽ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 80 വിദ്യാർഥികൾ നിലവിൽ പഠനമാരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ടുവർഷത്തിനകം ഇവിടെ 300 വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ടാകും. ഉന്നതനിലവാരം പുലർത്തുന്ന ബെഡ്റൂമുകൾ, ഡൈനിങ് ഹാൾ, റീഡിങ് റൂം, കായികക്ഷമതാ കേന്ദ്രം, പ്രാർത്ഥനാ മുറി, ഓഫീസ് സൗകര്യങ്ങൾ, വിസിറ്റേഴ്സ് ലോഞ്ച് തുടങ്ങി വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ അഭിവൃദ്ധിക്കാവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.