ഡോ. സിദ്ദീഖ് അഹ്മദിന് മർകസിന്റെ ആദരം
ചടങ്ങിൽ എം കെ രാഘവൻ എംപി മുഖ്യാഥിതിയായിരുന്നു....

മർകസിൽ നൽകിയ സ്വീകരണ സംഗമത്തിൽ ഡോ. സിദ്ദീഖ് അഹ്മദ് സംസാരിക്കുന്നു
ചടങ്ങിൽ എം കെ രാഘവൻ എംപി മുഖ്യാഥിതിയായിരുന്നു....
മർകസിൽ നൽകിയ സ്വീകരണ സംഗമത്തിൽ ഡോ. സിദ്ദീഖ് അഹ്മദ് സംസാരിക്കുന്നു
കോഴിക്കോട്: പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ഇറാം ഗ്രൂപ് ചെയർമാനുമായ ഡോ. സിദ്ദീഖ് അഹ്മദിനെ മർകസ് ആദരിച്ചു. സാമൂഹിക പ്രവർത്തനങ്ങളിലും സംരംഭകത്വ രംഗത്തുമുള്ള അദ്ദേഹത്തിന്റെ സജീവത പരിഗണിച്ചു നൽകുന്ന ആദരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സമ്മാനിച്ചു. ചടങ്ങിൽ എം കെ രാഘവൻ എംപി മുഖ്യാഥിതിയായിരുന്നു.
എത്ര ഉന്നത നിലയിലെത്തിയാലും പിറന്ന നാടിനെയും അടിസ്ഥാന ജനവിഭാഗങ്ങളെയും ഓർക്കുകയും അവക്കുവേണ്ടി ഇടപെടുകയും ചെയ്യുന്ന ഡോ. സിദ്ദീഖ് അഹ്മദ് സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമത്തിൽ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാർഥികൾ സന്നിഹിതരായിരുന്നു. തന്റെ സംരംഭകത്വ അനുഭവങ്ങളും വിജയവഴികളും ഡോ. സിദ്ദീഖ് അഹ്മദ് വിദ്യാർഥികളുമായി പങ്കുവെച്ചു. മർകസിന്റെ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾക്ക് അദ്ദേഹം പിന്തുണയറിയിച്ചു.
കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, മലപ്പുറം ഗവണ്മെന്റ് സ്പിന്നിങ് മിൽ ചെയർമാൻ സി യൂസുഫ് ഹൈദർ, എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം ചടങ്ങിൽ സംബന്ധിച്ചു..
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved