കാരന്തൂർ: ജെൻഡർ ന്യൂട്രൽ അജണ്ട സാമൂഹിക നിലനിൽപ്പിന് ഭീഷണിയാണെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. മർകസ് ശരീഅത്ത് കോളേജ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന: പ്രഭാഷണ സമിതി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ-പുരുഷ വൈവിധ്യങ്ങളെ പരിഗണിച്ചു കൊണ്ടുള്ള ലിംഗ നീതിയാണ് സാധ്യമാക്കേണ്ടതെന്നും സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ തച്ചുടക്കുന്ന ലിബറൽ അജണ്ടകൾക്ക് നേരെ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ദുൽ അസീസ് സഖാഫി വാളക്കുളം മോഡറേറ്റർ ആയ പാനൽ ചർച്ചയിൽ ഹസൈനാർ അദനി, അബ്ദുൽ ബഹിസ് അഹ് lസ് നി, അർഷാദ് ഷിബിലി സഖാഫി, സിനാൻ അദനി എന്നിവർ പങ്കെടുത്തു.ഇഹ്യാഉസ്സുന്ന സെക്രട്ടറി സഫ്വാൻ കോട്ടക്കൽ സ്വാഗതവും അഫ്സൽ വാണിമേൽ നന്ദിയും പറഞു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved