സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ മര്‍കസ് അധ്യാപകര്‍ക്ക് നേട്ടം
മികച്ച നേട്ടം കരസ്ഥമാക്കിയ അധ്യാപക പ്രതിഭകളെ മര്‍കസ് എജ്യുക്കേഷന്‍ ഡയറക്ടേറ്റ് അഭിനന്ദിച്ചു ...
നാസര്‍ കുന്നുമ്മല്‍, മുഹമ്മദ് ശരീഫ്
മികച്ച നേട്ടം കരസ്ഥമാക്കിയ അധ്യാപക പ്രതിഭകളെ മര്‍കസ് എജ്യുക്കേഷന്‍ ഡയറക്ടേറ്റ് അഭിനന്ദിച്ചു ...
നാസര്‍ കുന്നുമ്മല്‍, മുഹമ്മദ് ശരീഫ്
കോഴിക്കോട്: എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയുടെ ഭാഗമായി അധ്യാപര്‍ക്ക് സംഘടിപ്പിച്ച ടീച്ചിംഗ് എയ്ഡ് മത്സരത്തിലും പ്രൊജക്ട് മത്സരത്തിലും മര്‍കസ് അധ്യാപകര്‍ക്ക് മികച്ച നേട്ടം. ടീച്ചിംഗ് എയ്ഡ് വിഭാഗത്തില്‍ കോഴിക്കോട് കൂമ്പാറ മര്‍കസ് ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി അധ്യാപകന് നാസര്‍ കുന്നുമ്മല്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പ്രൊജക്ട് മത്സരത്തില്‍ എറണാകുളം ചേരനല്ലൂര്‍ മര്‍കസ് അല്‍ ഫാറൂഖിയ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകന് മുഹമ്മദ് ശരീഫ് എ ഗ്രേഡും സ്വന്തമാക്കി.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള വിദ്യ അവതരിപ്പിച്ചാണ് നാസര്‍ കുന്നുമ്മല്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയെടുത്തത്. കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികളുടെ ലിപിയായ ബ്രയ്ലി ലിപിയും വെബ് ആപ്ലിക്കേഷനിലൂടെ ശബ്ദം കേട്ട് പരിശീലിക്കാവുന്ന ഇന്‍ട്രാക്ടീവ് മോഡുമാണ് പ്രദര്‍ശനത്തിനായി തയ്യാറാക്കിയത്.
നരിക്കുനി സ്വദേശിയായ നാസര്‍ കൂമ്പാറ മര്‍കസ് ഫാത്തിമാബി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്. കുന്നുമ്മല്‍ അബ്ദുല്‍ കരീം - ആമിന ദമ്പതികളുടെ മകനാണ്. ചേരനല്ലൂര്‍ മര്‍കസ് അല്‍ ഫാറൂഖിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫിസിക്സ് അധ്യാപകനായ മുഹമ്മദ് ശരീഫിന് എഥിലീന്‍ ഡയമെന്‍ നിക്കല്‍ സള്‍ഫേറ്റിന്റെ സ്വാഭവ പഠനം നടത്തിയ പ്രൊജക്ടിനാണ് എ ഗ്രേഡ് ലഭിച്ചത്. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായ മുഹമ്മദ് ശരീഫ് മാവൂര്‍ താത്തൂര്‍പൊയില്‍ അബ്ദുല്ലയുടെയും റംലയുടെയും മകനാണ്. മികച്ച നേട്ടം കരസ്ഥമാക്കിയ അധ്യാപക പ്രതിഭകളെ മര്‍കസ് എജ്യുക്കേഷന്‍ ഡയറക്ടേറ്റ് അഭിനന്ദിച്ചു.