നോളജ് സിറ്റിയിൽ ഗ്രാൻഡ് ഖുതുബക്ക് തുടക്കം; ശൈഖ് സയ്യിദ് അലിയ്യുൽ ഹാശിമി നേതൃത്വം നൽകി
പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും ചടങ്ങിൽ സംബന്ധിച്ചു....
യു എ ഇ പ്രസിഡൻഷ്യൽ അഡ്വൈസർ ശൈഖ് സയ്യിദ് അലിയ്യുൽ ഹാശിമി മർകസ് നോളജ് സിറ്റിയിലെ കൾച്ചറൽ സെന്ററിൽ ഖുതുബ നിർവഹിക്കുന്നു
Markaz Live News
November 26, 2022
Updated
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ കൾച്ചറൽ സെന്ററിൽ ഗ്രാൻഡ് ഖുതുബ തുടക്കം. യു എ ഇ പ്രസിഡൻഷ്യൽ അഡ്വൈസർ ശൈഖ് സയ്യിദ് അലിയ്യുൽ ഹാശിമി മുഖ്യ കാർമികത്വം വഹിച്ചു. വിവിധ സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളുടെ സംഗമ ഭൂമിയായും, ലോകത്തിലെ വിവിധ ദേശങ്ങളിൽ നിന്നുള്ളവരുടെ വരവിന് കാരണമായും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സ്ഥാപിതമായ മർകസ് നോളജ് സിറ്റി മാറുമെന്ന് സയ്യിദ് അലിയ്യുൽ ഹാശിമി പറഞ്ഞു.
സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, കെ കെ അഹമ്മദ് മുസ്ലിയാർ കട്ടിപ്പാറ, കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, തഴപ്ര മൊയ്തീൻകുട്ടി മുസ്ലിയാർ, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സി മുഹമ്മദ് ഫൈസി, മജീദ് കക്കാട്, ഡോ. അബ്ദുൽ ഹകിം അസ്ഹരി ഉൾപ്പെടെയുള്ള പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും ചടങ്ങിൽ സംബന്ധിച്ചു.