ദേശീയ സാഹിത്യോത്സവ്: 33 ഇനങ്ങളിൽ മാറ്റുരക്കാൻ വിറാസ് വിദ്യാർഥികൾ
വിദ്യാർഥികൾക്ക് ത്വയ്ബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ധീൻ നൂറാനിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി....

എസ് എസ് എഫ് ദേശീയത്സ സാഹിത്യോവിൽ പങ്കെടുക്കാൻ വെസ്റ്റ് ബംഗാളിലെത്തിയ വിറാസ് വിദ്യാർത്ഥികൾ
വിദ്യാർഥികൾക്ക് ത്വയ്ബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ധീൻ നൂറാനിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി....
എസ് എസ് എഫ് ദേശീയത്സ സാഹിത്യോവിൽ പങ്കെടുക്കാൻ വെസ്റ്റ് ബംഗാളിലെത്തിയ വിറാസ് വിദ്യാർത്ഥികൾ
വെസ്റ്റ് ബംഗാൾ: ഈ വർഷത്തെ എസ് എസ് എഫിന്റെ ദേശീയ സാഹിത്യോത്സവിൽ 33 മത്സരയിനങ്ങളിൽ മാറ്റുരക്കാനായി മർകസ് നോളേജ് സിറ്റിയിലെ വിറാസ് വിദ്യാർഥികൾ പശ്ചിമ ബംഗാളിലെ ത്വയ്ബ ഗാർഡനിലെത്തി. അറബി, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി പ്രസംഗങ്ങൾ, ലേഖനങ്ങൾ, കഥ, കവിത, ക്വിസ്, വ്യത്യസ്തയിനം ഗാനങ്ങൾ തുടങ്ങിയ ധാരാളം പരിപാടികളിൽ കേരളത്തെ പ്രതിനിധീകരിച്ച് വിറാസ് വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
വിറാസിലെ യു ജി വിദ്യാർഥികളായ സയ്യിദ് നിഹാൽ, മുഹമ്മദ് അലി ദിൽഷൻ, മുഹമ്മദ് ഷഫീഖ്, അദ്നാൻ അബ്ദുല്ല, മുഹമ്മദ് മൻസൂർ, മുഹമ്മദ് അദ്നാൻ, ഇർഷാദ് ഹനീഫ്, അൽത്വാഫ്, മുഹമ്മദ് സിജാഹ്, മുഹമ്മദ് ശാമിൽ, അർമാൻ അബ്ദുറഹ്മാൻ, സിറാജുൽ അൻവർ, മുഹമ്മദ് തൻസീർ, മുഹമ്മദ് മുഫസ്സിർ എന്നീ വിദ്യാർഥികൾക്ക് പുറമെ പി ജി വിദ്യാർഥികളായ സിനാൻ ബഷീർ, മുഹമ്മദ് സാബിത് എന്നിവരാണ് മത്സരിക്കുന്നത്. രണ്ടു സംഘങ്ങളായാണ് വിദ്യാർഥികൾ സാഹിത്യോത്സവ് വേദിയിലെത്തിയത്.
സാഹിത്യോത്സവ് നഗരിയിലെത്തിയ വിദ്യാർഥികൾക്ക് പശ്ചിമ ബംഗാൾ ത്വയ്ബ ഗാർഡന് കീഴിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ത്വയ്ബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ധീൻ നൂറാനിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ദേശീയ തലത്തിൽ നടക്കുന്ന സാഹിത്യോത്സവിൽ ഇത്രയും കൂടുതൽ മത്സരയിനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ വിറാസ് ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ: എ പി അബ്ദുൽ ഹകീം അസ്ഹരി, വിറാസ് അക്കാദമിക് ഡയറക്ടർ ഡോ: ഉമറുൽ റൂഖ് സഖാഫി എന്നിവരും മർകസ് നോളജ് സിറ്റി അധികൃതരും വിറാസ് അധ്യാപകരും അനുമോദിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...