റഷ്യൻ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം: ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കും
ഡിസംബർ എട്ട്, ഒമ്പത് തിയ്യതികളിൽ മോസ്കോയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്....

ഡിസംബർ എട്ട്, ഒമ്പത് തിയ്യതികളിൽ മോസ്കോയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്....
കോഴിക്കോട്: റഷ്യയിലെ മുസ്ലിം ഇന്റർനാഷണൽ ഫോറവും റിലീജിയസ് ബോർഡ് ഓഫ് മുസ്ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷനും സംയുക്ത്തമായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് വാർഷിക അന്താരാഷ്ട്ര മുസ്ലിം ഫോറത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് വൈസ് ചാൻസലറുമായ ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയായാണ് അദ്ദേഹം സമ്മേളത്തിൽ സാന്നിധ്യമറിയിക്കുക. 'നീതിയും മിതത്വവും: ലോകക്രമത്തിന്റെ ദൈവിക തത്വങ്ങൾ' എന്ന പ്രമേയത്തിൽ ഡിസംബർ എട്ട്, ഒമ്പത് തിയ്യതികളിൽ മോസ്കോയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. പ്രാചീന റഷ്യയുടെ ഭാഗമായിരുന്ന വോൾഗ ബൾഗേറിയയിലെ ജനങ്ങൾ ഇസ്ലാം പുൽകിയതിന്റെ ആയിരത്തി ഒരുനൂറാം വാർഷികത്തിന്റെയും പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്ര പലായനത്തിന്റെ ആയിരത്തി നാനൂറാം വാർഷികത്തിന്റെയും സമർപ്പണമായാണ് ഈ വർഷം അന്താരാഷ്ട്ര സമ്മേളനം നടത്തുന്നത്. മുസ്ലിം ഇന്റർനാഷണൽ ഫോറം സെക്രട്ടറി മുഫ്തി ഷെയ്ഖ് റാവിൽ സെയ്നുദ്ദീന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യൻ പ്രതിനിധികൾ പങ്കെടുക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും വ്യക്തിത്വങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. മർകസ് അക്കാദമിക് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ത്വാഹ സഖാഫി മണ്ണുത്തിയും സമ്മേളനത്തിന്റെ ഭാഗമാകും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved