മർകസിലേക്ക് സ്നേഹ വിഭവങ്ങളുമായി സഖാഫികൾ
4 ലക്ഷം രൂപയുടെ സാധനങ്ങളാണ് 2010 ബാച്ച് സഖാഫികൾ മർകസിൽ എത്തിച്ചത്....
വിഭവങ്ങളുമായെത്തിയ 2010 ബാച്ച് സഖാഫി സംഘത്തെ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.
4 ലക്ഷം രൂപയുടെ സാധനങ്ങളാണ് 2010 ബാച്ച് സഖാഫികൾ മർകസിൽ എത്തിച്ചത്....
വിഭവങ്ങളുമായെത്തിയ 2010 ബാച്ച് സഖാഫി സംഘത്തെ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.
കോഴിക്കോട്: മർകസിലേക്ക് സ്നേഹത്തിന്റെ വിഭവ കൈനീട്ടവുമായി സഖാഫിപണ്ഡിതർ. 2010ൽ പഠനം പൂർത്തിയാക്കിയ സഖാഫികളാണ് തങ്ങൾക്ക് അറിവും അഭയവും അന്നവും നൽകിയ മർകസ് ശരീഅ കോളേജിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും ഒരു വ്യാഴവട്ടത്തിനുശേഷവും നിറയെ വിഭവങ്ങളുമായെത്തിയത്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ താമസിച്ചുപഠിക്കുന്ന ശരീഅഃ കോളേജ്, കാശ്മീരി ഹോം, ഖുർആൻ അക്കാദമി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ഭക്ഷണത്തിനാവശ്യമായ നിത്യോപയോഗ വസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങി 4 ലക്ഷം രൂപയുടെ സാധനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള സഖാഫികൾ ഒരുമിച്ചുകൂടി മർകസിൽ എത്തിച്ചത്. വിഭവങ്ങളുമായെത്തിയ സംഘത്തെ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അക്ബർ ബാദുഷാ സഖാഫി, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ദുൽകിഫിൽ സഖാഫി, ബാച്ച് പ്രതിനിധികൾ പങ്കെടുത്തു. ജാബിർ സഖാഫി കാവനൂർ, ബശീർ സഖാഫി വിളയിൽ, അബ്ദുറഹ്മാൻ സഖാഫി കരേക്കാട്, മുഹമ്മദ്കുട്ടി സഖാഫി പറമ്പിൽ പീടിക, മുഹമ്മദ് സഖാഫി കണ്ണൂർ, അഫ്സൽ സഖാഫി ചെറുമോത്ത്, ഇസ്ഹാഖ് സഖാഫി മട്ടന്നൂർ, ശാൻ സഖാഫി, മുഹമ്മദ് സഖാഫി വിളയിൽ, ജവാദ് സഖാഫി പെരുമുഖം, മുസ്തഫ സഖാഫി വടക്കുമുറി, ഇബ്റാഹീം സഖാഫി ഓമശ്ശേരി വിഭവ സമാഹരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved