സമുദായങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാതിരിക്കാൻ മതനേതാക്കൾ ജാഗ്രത പുലർത്തണം; സി മുഹമ്മദ് ഫൈസി
അടുത്തിടെ മരണപ്പെട്ട മർകസ് പ്രവർത്തകരെയും സഹകാരികളെയും സംഗമത്തിൽ അനുസ്മരിച്ചു....
മർകസിൽ നടന്ന ആത്മീയ സംഗമത്തിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നു.
Markaz Live News
December 07, 2022
Updated
കോഴിക്കോട്: മതങ്ങൾക്കും സമുദായങ്ങൾക്കുമിടയിൽ പരസപര വിദ്വേഷവും അനൈക്യവും സൃഷ്ടിക്കുന്നതിൽ നിന്നും മതനേതാക്കൾ വിട്ടുനിൽക്കണമെന്ന് മർകസ് ഡയറക്ടർ ജനറലും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി. മർകസിൽ നടന്ന അഹ്ദലിയ്യ പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിനും സമൂഹത്തിനും മാതൃകയാവേണ്ടവരാണ് മതനേതാക്കൾ. അവരിൽ നിന്ന് അപക്വമായ വാക്കുകളും പ്രവർത്തനങ്ങളും ഉണ്ടാവുന്നത് സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കും, ഏതെങ്കിലും വ്യക്തികളോടോ ആശയത്തോടോ ഉള്ള എതിർപ്പിൽ മതം കലർത്തുന്നത് നല്ല രീതിയല്ല, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളിൽ സർക്കാരുമായി ഏറ്റുമുട്ടാതെ സഹകരണത്തിന്റെ അന്തരീക്ഷം നിലനിർത്തണം- അദ്ദേഹം കൂട്ടിച്ചേർത്തു.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര രിഫാഈ ശൈഖ് അനുസ്മരണ പ്രഭാഷണം നടത്തി. ദീർഘകാലം മർകസ് പ്രസിഡന്റായിരുന്ന അവേലത്ത് തങ്ങളുടെ ഓർമകൾ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പങ്കുവെച്ചു. അടുത്തിടെ മരണപ്പെട്ട മർകസ് പ്രവർത്തകരെയും സഹകാരികളെയും സംഗമത്തിൽ അനുസ്മരിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെകെ മുഹമ്മദ് മുസ്ലിയാർ, ഉസ്മാൻ സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.