സഖാഫി സ്കോളേഴ്സ് സമ്മിറ്റ് നോളജ് സിറ്റിയിൽ
ആദർശം, കർമ്മം, സംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടക്കുന്ന സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകും. ...
ആദർശം, കർമ്മം, സംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടക്കുന്ന സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകും. ...
നോളജ് സിറ്റി: മർകസിൽ നിന്നും സഖാഫി പഠനം പൂർത്തിയാക്കിയവരുടെ സമ്പൂർണ സംഗമം മർകസ് നോളജ് സിറ്റിയിൽ നടക്കും. സഖാഫി സ്കോളേഴ്സ് സമ്മിറ്റ് എന്ന പേരിൽ 2023 ജനുവരി 12,14 തിയ്യതികളിലാണ് ആഗോള സംഗമം നടക്കുക.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് മർകസിൽ പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ സഖാഫിമാരും സംഗമത്തിൽ പങ്കെടുക്കും. 1985 ലെ ആദ്യ ബാച്ച് മുതൽ 2022 ൽ ഇറങ്ങിയ ബാച്ച് വരെ സംഗമത്തിൽ പങ്കാളികളാകുമെന്നത് ഈ സംഗമത്തിന്റെ പ്രത്യേകതയാണ്.
2023 ജനുവരി 12 വ്യാഴായ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാലു മണി വരെ 1985 മുതൽ 2009 വരെയുള്ള ബാച്ചുകളും, 14 ശനിയാഴ്ച 2010 മുതൽ 2022 വരെയുള്ള ബാച്ചുകളുമാണ് സംഗമത്തിൽ പങ്കെടുക്കുക. ആദർശം, കർമ്മം, സംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടക്കുന്ന സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകും.
സഖാഫി സ്കോളേഴ്സ് സമ്മിറ്റിന്റെ മുന്നോടിയായി നടന്ന ശൂറാ സംഗമത്തിൽ ഷാഫി സഖാഫി മുണ്ടമ്പ്ര, ഹസൻ സഖാഫി തറയിട്ടാൽ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ലത്തീഫ് സഖാഫി പെരുമുഖം, ദുൽകിഫിലി സഖാഫി കാരന്തൂർ, അഡ്വ.ഇ കെ മുസ്തഫ സഖാഫി പറമ്പിൽ ബസാർ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9846311199
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved