മർകസ് കോളേജ് ഓഫ് ശരിഅ രക്ഷാകർത്യ സംഗമം ശനിയാഴ്ച
സുൽത്താനുൽ ഉലമാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രാർത്ഥനയോടെ സംഗമം ആരംഭിക്കും...
സുൽത്താനുൽ ഉലമാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രാർത്ഥനയോടെ സംഗമം ആരംഭിക്കും...
കോഴിക്കോട് : മർകസ് കോളേജ് ഓഫ് ശരീഅഃയിലെ രക്ഷാകർതൃ സംഗമം തസ്കിയത്ത് സമ്മിറ്റ് - 2023, ജനുവരി 7 ശനി കാരന്തൂർ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9 ന് സുൽത്താനുൽ ഉലമാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സംഗമം ഉച്ചക്ക് 2 ന് സമാപിക്കും. രാജ്യ വ്യാപകമായി മർകസ് നടത്തുന്ന പദ്ധതികൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുന്നതിനും പൊതു ജന സേവനത്തിനായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന സമ്മിറ്റ് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും മർകസ് മുദർരിസുമായ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ സന്ദേശം നൽകും. മത വിദ്യാഭ്യാഭ്യാസത്തിന്റെ സമകാലിക പ്രസക്തി, ദീനി സേവനങ്ങളുടെ പ്രാധാന്യം, പൊതുജന സമ്പർക്കം, മഹല്ലും മത സ്ഥാപനങ്ങളും തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ വിഷയമവതരിപ്പിക്കും. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും പ്രത്യേക വിഷയങ്ങളിൽ മികവ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും.
നിലവിൽ രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തി ഇരുനൂറിലധികം യുവ പണ്ഡിതർ വിവിധ ഡിപ്പാർട്മെന്റുകളിലായി മർകസ് കോളേജ് ഓഫ് ശരീഅഃയിൽ പഠിക്കുന്നുണ്ട്. ഓരോ വർഷവും പഠനം പൂർത്തിയാക്കുന്ന യുവ പണ്ഡിതരാണ് രാജ്യത്തെ വിവിധയിടങ്ങളിലുള്ള മർകസ് സംരംഭങ്ങൾക്കും സേവനങ്ങൾക്കും നേതൃത്വം നൽകുന്നത്. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ മർകസ് നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും സമ്മിറ്റിൽ അവതരിപ്പിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കെ. കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, കെകെ മുഹമ്മദ് മുസ്ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, കെഎം അബ്ദുറഹ്മാൻ മുസ്ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, പി സി അബ്ദുള്ള ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുള്ള സഖാഫി മലയമ്മ, മുഹ്യിദ്ദീൻ സഅദി കൊട്ടൂകര, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, നൗഷാദ് സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുല്ല അഹ്സനി മലയമ്മ, സുഹൈൽ അസ്ഹരി, സയ്യിദ് ജസീൽ കാമിൽ സഖാഫി സംബന്ധിക്കും.