ഖാഫ് ആർട്സ് ഫെസ്റ്റ് അഞ്ചാം എഡിഷൻ; കിരീടം നേടി ടീം ഫെർഗാന
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ടീം ഉർദുനെ 92 പോയിന്റുകൾക്ക് പിന്നിലാക്കിയാണ് ടീം ഫെർഗാനയുടെ നേട്ടം. ...

ഖാഫ് ആർട്സ് ഫെസ്റ്റ് അഞ്ചാം എഡിഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം ഫെർഗാന
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ടീം ഉർദുനെ 92 പോയിന്റുകൾക്ക് പിന്നിലാക്കിയാണ് ടീം ഫെർഗാനയുടെ നേട്ടം. ...
ഖാഫ് ആർട്സ് ഫെസ്റ്റ് അഞ്ചാം എഡിഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം ഫെർഗാന
കോഴിക്കോട്: മർകസ് ശരിഅ കോളേജ് വിദ്യാർത്ഥി യൂണിയൻ ഇഹ് യാഉസ്സുന്ന സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് ഖാഫ് അഞ്ചാം എഡിഷനിൽ ടീം ഫെർഗാനക്ക് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ടീം ഉർദുനെ 92 പോയിന്റുകൾക്ക് പിന്നിലാക്കിയാണ് ടീം ഫെർഗാനയുടെ നേട്ടം. മത്സരങ്ങൾക്കൊടുവിൽ വിജയിയെ പ്രഖ്യാപിച്ചപ്പോൾ 723 പോയിന്റ് നേടിയാണ് ടീം ഫെർഗാന ഒന്നാമതെത്തിയത്. 631 പോയിന്റുമായി ടീം ഉർദുൻ, 563 പോയിന്റുമായി ടീം അഗാദിർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
നാല് ടീമുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികളാണ് ഫെസ്റ്റിൽ മാറ്റുരച്ചത്. സമാപന സംഗമത്തിൽ അഡ്വ. ടി സിദ്ദീഖ് എംഎൽഎ, സയ്യിദ് ശിഹാബുദ്ദീൻ ജീലാനി, അബ്ദുള്ള സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ കരീം ഫൈസി, സയ്യിദ് ഹാഷിർ ബുഖാരി, സഫ്വാൻ കോട്ടക്കൽ, അബ്ദുൽ വാഹിദ് അദനി, മുഹമ്മദ് ടിസി ആക്കോട് സംബന്ധിച്ചു. റുഷ്ദ് വേങ്ങര, ഫായിസ് മണ്ണാർക്കാട്, സലീം ബദ്രാവദി, ഉനൈസ് സഅദി, ശിബിലി മഞ്ചേരി, അബ്ദുൽ ബാരി പെരിമ്പലം തുടങ്ങിയവർ ബെസ്റ്റ് പെർഫോമൻസ് അവാർഡുകൾ കരസ്ഥമാക്കി. നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ദീഖ് മൂസ വിജയികൾക്ക് ഉപഹാരം നൽകി.
ഖാഫ് ആർട്സ് ഫെസ്റ്റ് അഞ്ചാം എഡിഷനിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീം ഉർദുൻ
ഖാഫ് ആർട്സ് ഫെസ്റ്റ് അഞ്ചാം എഡിഷനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം അഗാദിർ
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...