നന്മാധിഷ്ഠിത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് വിദ്യഭ്യാസത്തിന്റെയും അറിവിന്റെയും പ്രധാന ഘടകം: ടി എൻ പ്രതാപൻ
തസ്കിയ ടോക്ക്, മീഡിയേഷൻസ്, മിഡാസ് ടച്ച്, മാജിക് വാണ്ട്, റൂട്ട് മാപ്പ് തുടങ്ങിയ വ്യത്യസ്ഥ സെഷനുകളിലായി ഇരുപത് വിഷയങ്ങൾ ചർച്ച ചെയ്തു. ...
മർകസ് ഗാർഡനിൽ നടന്ന ഗ്ലോബൽ നൂറാനി സംഗമത്തിൽ മീഡിയേഷൻസ് സെഷനിൽ ടി എൻ പ്രതാപൻ എം പി സംസാരിക്കുന്നു.
Markaz Live News
February 06, 2023
Updated
പൂനൂർ: നന്മാധിഷ്ഠിത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് വിദ്യഭ്യാസത്തിന്റെയും അറിവിന്റെയും പ്രധാന ഘടകമെന്ന് ടി എൻ പ്രതാപൻ എം പി പ്രസ്ഥാവിച്ചു. മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടന്ന ഗ്ലോബൽ നൂറാനി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മ തിന്മകൾ വേർതിരിച്ച് സമൂഹത്തിന്റെ സാഹചര്യങ്ങളെ ചിട്ടപ്പെടുത്തുവാൻ സാധകം ചെയ്ത സൃഷ്ടികൾ ലോകത്തിന് വെളിച്ചം പകരുന്നതായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ സംഗമം ഉദ്ഘടാനം ചെയ്തു.
തസ്കിയ ടോക്ക്, മീഡിയേഷൻസ്, മിഡാസ് ടച്ച്, മാജിക് വാണ്ട്, റൂട്ട് മാപ്പ് തുടങ്ങിയ വ്യത്യസ്ഥ സെഷനുകളിലായി ഇരുപത് വിഷയങ്ങൾ ചർച്ച ചെയ്തു. ജാമിഅ മദീനതുന്നൂർ ഹദീസ് ഡിപ്പാർട്മെന്റ് എച് ഒ ഡി ഹുസൈൻ ഫൈസി കൊടുവള്ളി, ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്മെന്റ് എച് ഒ ഡി അലി അഹ്സനി എടക്കര, ജാമിഅ അഖിദ ഡിപ്പാർട്ട്മെന്റ് എച് ഒ ഡി മുഹ്യുദ്ധീൻ സഖാഫി കാവനൂർ, തഫ്സീർ ഡിപ്പാർട്മെന്റ് എച് ഒ ഡി മുഹ്യുദ്ധീൻ സഖാഫി താളീക്കര എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
മീഡിയ കോർഡിനേറ്റർ യാസർ അറഫാത്ത് നൂറാനിയുടെ അധ്യക്ഷതയിൽ ടി എൻ പ്രതാപൻ എം പി മീഡിയേഷൻ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നന്മയധിഷ്ഠിത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് വിദ്യഭ്യാസത്തിന്റെയും അറിവിന്റെയും പ്രധാന ഘടകം എന്ന് അദ്ദേഹം പറഞ്ഞു. 'സ്വപ്ന ഭവനം നിർമ്മിക്കുന്നതിലെ മിതവ്യയം' എന്ന വിഷയത്തിൽ നടന്ന ചർച്ചക്ക് ആർക്കിടെക്റ്റ് മിദ്ലാജ് ജമീൽ നേതൃത്വം നൽകി. ഉച്ചക്ക് ശേഷം നടന്ന ടോക്ക് സീരിസിൽ നൂറുദ്ധീൻ മുസ്തഫ നൂറാനി (ലിബറലിസം ജനറിസുകളും യുക്തി ബോധവും), റാഷിദ് നൂറാനി ( LGBTQ+ ഉം ലൈംഗിക ആഭിമുഖ്യത്തിന്റെ സ്പെക്ട്രവും; കപട ശാസ്ത്ര അവകാശവാദങ്ങളെ പൊളിച്ചെഴുതുന്നു) എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി റിസർച്ച് സൂപ്പർവൈസർ ഫൈസൽ അഹ്സനി ഉളിയിൽ (പുതിയ ക്ലാസ്റൂം മാനേജ്മെന്റ് ടെക്നിക്കുകളും; ഫലപ്രദമായ അധ്യാപന സമ്പ്രദായങ്ങൾ) മാജിക് വാണ്ട് പാനൽ ഡിസ്കഷന് നേതൃത്വം നൽകി. എൻറൂട്ട് ടു എൻലൈറ്റ്മെന്റ് സെഷനിൽ ശരീഫ് നിസാമി സംസാരിച്ചു. കാൾച്ചറൽ ഇവന്റിൽ ഫാളിൽ നൂറാനി, സഈദ് നൂറാനി എന്നിവർ സംബന്ധിച്ചു. രണ്ടാം ദിനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി രചിച്ച 'അൽ മുഖാതബാത്തു നൂറാനിയ ബിൽ ഖവാഇദു റബ്ബാനിയ്യ' കിതാബ് ദർസ് നടന്നു. "മോഡേൺ അക്കാദമിയിലെ ഇടപെടലുകൾ; മികവിന്റെ ധാർമികത" എന്ന തീമിൽ നടക്കുന്ന പാനൽ ഡിസ്കഷൻ ഡോ. റോഷൻ നൂറാനി മോഡിറേറ്റ് ചെയ്തു. സമാപന സംഗമത്തിൽ കേരള മുസ്ലിം ജമാഅത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി നസീഹ ടോക്ക് നിർവഹിച്ചു. സയ്യിദ് സുഹൈൽ നൂറാനി അവേലം സമാപന പ്രാർത്ഥനയും നടത്തി.
'തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും' എന്ന പ്രമേയത്തിൽ നടന്ന പാനൽ ഡിസ്കഷൻ വെല്ലൂർ ലത്തീഫിയ്യ കോളേജ് മുൻ പ്രിൻസിപ്പൾ കെ സി അബൂബക്കർ ഹസ്റത് ഉദ്ഘാടനം ചെയ്തു. ഹാപ്പി ഹെല്പ് ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ സി പി ഷഫീഖ് ബുഖാരി കാന്തപുരം, സൈദ് ഹമീദ അറബിക് കോളേജ് ഫാകൽറ്റി അബ്ദുൽ ഗഫൂർ നൂറാനി, ഹമീദിയ്യ ഇസ്ലാമിക് സെന്റർ പൊള്ളാച്ചി ഡയറക്ടർ റാഷിദ് നൂറാനി, ഹമീദിയ്യ പൊള്ളാച്ചി മസ്ജിദ് ഇമാം ഫായിസ് നൂറാനി, മോസ്ക ഫൌണ്ടേഷൻ ചെയർമാൻ ഫയാസ് റബ്ബാനി ചെന്നൈ എന്നിവർ പാനൽ ഡിസ്കഷനിൽ സംബന്ധിച്ചു.