ഇസ്ലാമിക ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കാനുള്ള ‘ഖിസാനതുല്‍ ആസാര്‍’ കാന്തപുരം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു...
ജാമിഉല്‍ ഫുതൂഹില്‍ നടന്ന ബദ് ര്‍ അനുസ്മരണ സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ പ്രഭാഷണം നടത്തുന്നു.
Markaz Live News
April 08, 2023
Updated
നോളജ് സിറ്റി: ദൃഢവിശ്വാസത്തിന്റെയും ത്യാഗസന്നദ്ധതയുടെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന ബദ്റിന്റെ ഓര്‍മകള്‍ അയവിറക്കി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന ബദ്ര് മഹാ സമ്മേളനം പ്രൗഢമായി സമാപിച്ചു. അചഞ്ചലമായ വിശ്വാസവും ത്യാഗസന്നദ്ധതയും മനക്കരുത്തുമായി നബിയും അനുചരന്മാരും പകര്‍ന്നു തന്ന ബദ്റിന്റെ ഓര്‍മകള്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ ആത്മീയ ഉണര്‍വ്വ് സമ്മാനിച്ചു. പതിനായിരങ്ങള്‍ പങ്കെടുത്ത മഹാസമ്മേളനം ലോകത്തെ തന്നെ ഏറ്റവും വലിയ ബദ്ര് ആത്മീയ സമ്മേളനമായി മാറി.
വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തോട് കൂടെ ആരംഭിച്ച ചടങ്ങില്‍ ആത്മീയ സമ്മേളനം, അസ്മാഉല്‍ ബദ്ര് പാരായണം, സമര്‍പ്പണം, ബദ്ര് പാടിപ്പറയല്‍, മഹ്ളറത്തുല്‍ ബദ്രിയ, ബദര്‍ മൗലിദ് ജല്‍സ, വിര്‍ദുല്ലത്വീഫ്, സാഅത്തുല്‍ ഇജാബ, തൗബ, അസ്മാഉല്‍ ഹുസ്ന ദുആ മജ്ലിസ് തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. സമ്മേളനത്തിന്റെ ഭാഗമായി ഗ്രാന്‍ഡ് ഇഫ്താറും സംഘടിപ്പിച്ചിരുന്നു. ഇത്രയധികം വിശ്വാസികള്‍ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി ഒരേ സമയത്ത് നടന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇഫ്താറുകളില്‍ ഒന്നായി ഇത് മാറി.
ഇസ്ലാമിക ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ വേണ്ടി ജാമിഉല്‍ ഫുതൂഹില്‍ പ്രത്യേകമായി സജ്ജീകരിച്ച ‘ഖിസാനതുല്‍ ആസാര്‍’ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് തറാവീഹ് നിസ്കാര ശേഷം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ശേഷം അദ്ദേഹം ബദ്ര് പ്രഭാഷണവും നടത്തി.
ചടങ്ങില്‍ സംസ്ഥാന തുറമുഖം മ്യൂസിയം-പുരാവസ്തു മന്ത്രി അഹ്മദ് ദേവര്‍കോവില്‍, പി ടി എ റഹീം എം എല്‍ എ, സയ്യിദ് അലി ബാഫഖി, ഇ സുലൈമാന്‍ മുസ്ലിയാര്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, ഹസന് മുസ്ലിയാര് വയനാട്, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ഹുസൈന് അഹ്മദ് ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സുഹൈല്‍ സഖാഫ് അസ്സഖാഫി മടക്കര, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, ഒ കെ അബ്ദുറഷീദ് മുസ്ലിയാര്, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, കണിയാമ്പറ്റ ഉസ്താദ്, സയ്യിദ് ശാഫി ബാഅലവി വളപട്ടണം, ത്വാഹിര്‍ സഖാഫി മഞ്ചേരി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, അബ്ദുല്ലത്വീഫ് സഖാഫി മദനീയം, സാബിത് അബ്ദുല്ല സഖാഫി തുടങ്ങി ഒട്ടേറെ സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിച്ചു.