മർകസ് മീഡിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: മർകസ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മീഡിയ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 45 വർഷമായി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംവിധാനമാണ് മർകസ്. കൂടുതൽ ജനങ്ങളിലേക്ക് മർകസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹ്യ പദ്ധതികൾ എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനമാണെന്ന് കാന്തപുരം പറഞ്ഞു. വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് അറുപതോളം പേർ ചടങ്ങിൽ സംബന്ധിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, നോളേജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, നവാസ് പൂനൂർ, കെഎം നരേന്ദ്രൻ, കമാൽ വരദൂർ, പ്രമോദ് രാമൻ, വിഎം ഇബ്റാഹീം, ടികെ അബ്ദുൽ ഗഫൂർ, ദീപക് ധർമടം, മുഹമ്മദ് ശഹീദ് കെ, സി ദാവൂദ്, രജീഷ് കെവി, അനിൽകുമാർ സിപി, പിടി നിസാർ, സർവ്വദമനൻ, ഉനൈസ് മുഹമ്മദ്, ശമീം കെകെ സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved