ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് സന്ദർശിച്ചു

ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹിൽ സദസ്സിനെ അഭിസംബോധന ചെയ്യുന്നു
ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹിൽ സദസ്സിനെ അഭിസംബോധന ചെയ്യുന്നു
കോഴിക്കോട്: ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് സന്ദർശിച്ചു. ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ അതിഥിയായി എത്തിയ അദ്ദേഹം മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ചയും സംയുക്ത പ്രസ്താവനയും നടത്തി.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാനും, ഇന്ത്യയിലെ ഗ്രാൻഡ് മസ്ജിദായ ജാമിഉൽ ഫുതൂഹിലെ ജുമുഅക്ക് നേതൃത്വം നൽകാനുമാണ് പ്രഥമ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അദ്ദേഹം കേരളത്തിലേക്ക് എത്തിയത്. വിവിധ മേഖലകളിലെ പണ്ഡിതന്മാരുമായും, വിശ്വാസികളുമായും ജാമിഉൽ ഫുതൂഹിൽ വെച്ച് അദ്ദേഹം സംവദിച്ചു. മർകസ് നോളജ് സിറ്റിയിലെ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം, പാർപ്പിടം, വാണിജ്യം, കൃഷി എന്നീ മേഖലകളിലെ മേധാവികളുമായുള്ള ചർച്ചയും നടത്തി. ശേഷം നോളജ് സിറ്റിയിലെ വിവിധ സംരംഭങ്ങൾ അദ്ദേഹം സന്ദർശിച്ചു.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഇബ്രാഹിം നജം കൈറോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved