പ്രിസം ഫൗണ്ടേഷന്റെ വിവിധ പദ്ധതി ഉദ്ഘാടനം; ഖലീൽ തങ്ങൾ നാളെ പഞ്ചാബിൽ

സർഹിന്ദ്: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി നാളെ(വെള്ളി) പഞ്ചാബിലെത്തും. ഒരു കാലത്ത് ഇസ്ലാമിക വിജ്ഞാനങ്ങളുടെയും ആത്മീയതയുടെയും ഈറ്റില്ലമായിരുന്ന പഞ്ചാബിൽ മർകസിന് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഖലീൽ തങ്ങളെത്തുന്നത്. സർഹിന്ദിൽ പ്രിസം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങളും ഐറിസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളും തങ്ങൾ സന്ദർശിക്കും.
ഇമാം റബ്ബാനി തങ്ങളുടെ ചാരത്ത് മക്തൂബാത് ദർസ്, ബസ്സി പട്ടണയിലെ സ്ട്രീറ്റ് സ്കൂൾ എന്നിവയുടെ ഉദ്ഘാടനം തങ്ങൾ നിർവഹിക്കും. ലുധിയാനയിലെ ഗ്രാൻഡ് ജുമുഅ, ബഡീഷയിലെ ആത്മീയ സമ്മേളനം തുടങ്ങിയ പരിപാടികളിലും തങ്ങൾ സംബന്ധിക്കും. സർഹിന്ദ് ഖലീഫയായ സയ്യിദ് സ്വാദിഖ് റസ സർഹിന്ദി, സയ്യിദ് നൂറാനി ശാഹ് ഖാദിരി പഞ്ചാബ്, ഐറിസ് ചെയർമാൻ മുഹമ്മദ് ഫാളിൽ നൂറാനി അസ്സഖാഫി, ലുധിയാന സുന്നി മസ്ജിദ് ഇമാം മുഹിബ്ബുൽ ഹഖ് ഷംസ് റാസാ റസ്വി, അൻസാർ റബ്ബാനി പഞ്ചാബ് തുടങ്ങിയവർ സംബന്ധിക്കും.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved