അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം നാളെ മര്‍കസ് നോളജ് സിറ്റിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം നാളെ (ശനി) മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധം വളര്‍ത്തിയെടുക്കുക, സമൂഹത്തില്‍ ആരോഗ്യബോധവത്കരണം നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, മെഡിസിന് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്.
മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് തുടങ്ങിയ കലാലയങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരത്തോളം പേര് സമ്മേളന പ്രതിനിധികളാകും. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന സമ്മേളനത്തില്‍ വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കും.
മെഡിസിന് ഇന്ത്യ സ്ഥാപകന്‍ ഡോ. ശുജ പുനേക്കറിന്റെ അധ്യക്ഷതയില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാരന്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. എ എസ് പാട്ടീല്‍, ഡോ. ആസാദ് മൂപ്പന്, ഡോ. അനീശ് ബശീര്‍, ഡോ. പി വി ശംസുദ്ദീന്‍, ഡോ. ശൈഖ് ശാഹുല്‍ ഹമീദ് സംസാരിക്കും. ഡോ. അമീര്‍ ഹസന് സ്വാഗതവും ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍ നന്ദിയും പറയും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved