മസ്ജിദുകളെ കുറിച്ചുള്ള സചിത്ര പുസ്തകം പ്രകാശനം ചെയ്തു
മലൈബാർ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ പ്രസിദ്ധീകരിക്കുന്ന മസ്ജിദ്സ് ഇൻ മലൈബാർ കർണാടക സ്പീക്കർ യു ടി ഖാദർ പ്രകാശനം ചെയ്യുന്നു.
മലൈബാർ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ പ്രസിദ്ധീകരിക്കുന്ന മസ്ജിദ്സ് ഇൻ മലൈബാർ കർണാടക സ്പീക്കർ യു ടി ഖാദർ പ്രകാശനം ചെയ്യുന്നു.
കോഴിക്കോട്: മലബാറിലെ 25 മസ്ജിദുകളെ കുറിച്ചുള്ള കോഫീ ടേബിൾ സചിത്ര പുസ്തകം പ്രകാശനം ചെയ്തു. കേരളത്തിലെ ആദ്യത്തെ മസ്ജിദായ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് മുതൽ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ്- ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് വരെയുള്ള മസ്ജിദുകളുടെ വിവരങ്ങളും ചിത്രങ്ങളുമാണ് പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. മർകസ് നോളജ് സിറ്റി മാനേജിങ് ഡയരക്ടർ ഡോ. എപി അബ്ദുൽ ഹകീം അസ്ഹരിയാണ് പുസ്തകം തയ്യാറാക്കിയത്. മലൈബാർ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ ആണ് പ്രസാധകർ.
മർകസ് നോളജ് സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആൽബം പ്രീമിയം എഡിഷൻ ആണ് പുറത്തിറങ്ങിയത്. കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ പ്രകാശനം നിർവഹിച്ചു. ഉള്ളാൾ സയ്യിദ് മദനി ദർഗ പ്രസിഡന്റ് ഹനീഫ ഹാജി ആദ്യ കോപ്പി ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ എന്നിവർ സന്നിഹിതരായി.
പ്രിന്റ് ഓൺ ഡിമാൻഡ് (പി ഒ ഡി) രൂപത്തിൽ പുറത്തിറങ്ങുന്ന പുസ്തകം ഓൺലൈൻ വഴി ഓർഡർ ചെയ്യാനുള്ള സൗകര്യം ഉണ്ട്. ആൽബം പ്രീമിയത്തിനു ശേഷം ഉടനെ തന്നെ ക്ലാസിക് എഡിഷനും പുറത്തിറങ്ങുമെന്ന് പ്രസാധകർ അറിയിച്ചു. ബുക്കിംഗിനായി ബന്ധപ്പെടുക:+91 6235 998 830, +91 70340 22055, info@malaibar.org.
മർകസിൽ റിപ്പബ്ലിക് ദിനാഘോഷം...
നാല് മാസം നീണ്ടുനില്ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്കുന്നത്...
മർകസിൽ റിപ്പബ്ലിക് ദിനാഘോഷം...
© Copyright 2024 Markaz Live, All Rights Reserved