ഹില്സിനായ് : റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആഗോള പ്ലാറ്റ്ഫോമായ ടെക്നോസിയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ലോക റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നോളജ് സിറ്റിയിലെ ഹില്‍സിനായി ഫിനിഷിംഗ് സ്കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 75ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത് വേറിട്ട അനുഭവമായി. ബോട്സ കോംബാട്, റോബോ റൈസ്, ഡ്രോണ്‍ റൈസിംഗ്, ഇന്നോവേഷന്‍ തുടങ്ങി ഒമ്പത് ആവേശകരമായ മത്സരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെട്ടിരുന്നു. റോബോ വാറില്‍ ഹില്സിനായ് റോബോ ക്ലബ്ബ് അംഗങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ബോട്ട് കോംബാറ്റ് രംഗത്തെ റോബോട്ടുകളുടെ ആവേശകരമായ പോരാട്ടവും റോബോ റേസിന്റെ അഡ്രിനാലിന്‍ പമ്പിംഗ് വേഗതയും മെയ്സ് സോള്‍വര്‍ വിഭാഗത്തിന്റെ കൃത്യതയും കാണികള്‍ക്ക് ആവേശമായി മാറി.
ലോക റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പ് റോബോ ക്ലബുകളുടെ ലോക റാങ്കിംഗും അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള ക്ലബ്ബുകളാണ് തങ്ങളുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഭാവി ലോകത്തേക്ക് വഴി കാണിക്കാനും റോബോട്ടിക്സ് കമ്മ്യൂണിറ്റിയില്‍ സൗഹൃദവും ആഗോള സഹകരണവും വളര്‍ത്തിയെടുക്കാനും നോളജ് സിറ്റിയെ അടയാളപ്പെടുത്താനും ടെക്നോഷ്യന് കാരണമായെന്ന് ഹില്‍ സിനായി റോബോ ക്ലബ് ചെയര്‍മാനും ഡി.ബി.ഐ സ്കില്‍ ഡയറക്ടറുമായ മുഹമ്മദ് ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു.
റോബോട്ടിക്സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജ്യന്സ് രംഗത്ത് കൂടുതല്‍ മുന്നേറ്റം സാധ്യമാക്കാന്‍ ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്റര്‍നാഷണല്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved