നബിസ്നേഹം വിശ്വാസത്തിന്റെ ഭാഗം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: മുഹമ്മദ് നബി(സ്വ)യെ സ്നേഹിക്കലും ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കലും വിശ്വാസത്തിന്റെ ഭാഗമാണെന്നും നബിനിന്ദ അങ്ങേയറ്റം മോശമാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് മസ്ജിദുൽ ഹാമിലിയിൽ അൽമൗലിദ് അക്ബർ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിശ്വാസം പൂർണമാവണമെങ്കിൽ മുഹമ്മദ് നബി(സ്വ)യുടെ മഹത്വം അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വേണം. തിരുനബിയെ ഇകഴ്ത്തി സംസാരിക്കുന്നത് വിശ്വാസികളുടെ രീതിയല്ല. നബിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഈ വേളയിൽ ഏവരും ഉത്സാഹിക്കണമെന്നും കാന്തപുരം പറഞ്ഞു.
നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ പതിവിൽ നിന്ന് വ്യത്യസ്തമായി പൊതുജന പങ്കാളിത്തമില്ലാതെയും മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഇത്തവണ പ്രകീർത്തന സംഗമം സംവിധാനിച്ചത്. പ്രഭാത നിസ്കാരാനന്തരം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ച ചടങ്ങിന് പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകി. വിവിധ പ്രകീർത്തന സംഘങ്ങൾ മൗലിദ്, ബുർദ, മദ്ഹുകൾ പാരായണം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് സൈനുൽ ആബിദ് ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപള്ളി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് സാലിം സഖാഫി വലിയോറ സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved