മർകസ് അലുംനി അരിശേഖരണം: രണ്ടാംഘട്ട സമർപണം നടത്തി
പൂർവവിദ്യാർഥികൾ ജാമിഅ മർകസിലേക്ക് നൽകുന്ന ഒരു വർഷത്തേക്കുള്ള അരി പദ്ധതിയുടെ രണ്ടാംഘട്ടം കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.
പൂർവവിദ്യാർഥികൾ ജാമിഅ മർകസിലേക്ക് നൽകുന്ന ഒരു വർഷത്തേക്കുള്ള അരി പദ്ധതിയുടെ രണ്ടാംഘട്ടം കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.
കാരന്തൂർ: ജാമിഅ മർകസ് കുല്ലിയ്യകളിൽ പഠിക്കുന്ന കേരളേതര വിദ്യാർഥികളുടെ ഭക്ഷണത്തിലേക്ക് മർകസ് പൂർവവിദ്യാർഥികൾ പ്രഖ്യാപിച്ച ഒരു വർഷത്തേക്കുള്ള അരി പദ്ധതിയുടെ രണ്ടാം ഘട്ട സമർപണം നടത്തി. 15 ടൺ(15,000 കിലോ ഗ്രാം) അരിയുമായി എത്തിയ വാഹനത്തെയും പൂർവവിദ്യാർഥികളെയും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ മർകസിൽ സ്വീകരിച്ചു. പഠിച്ചിറങ്ങിയ സ്ഥാപനത്തിന്റെ ഉന്നമനത്തിനും നടത്തിപ്പിനും വേണ്ടി പരിശ്രമിക്കുന്ന പൂർവ്വവിദ്യാർഥികൾ സമൂഹത്തിന് വലിയ മാതൃകയാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായവർക്കെല്ലാം നന്ദിയും പ്രാർഥനയും നേരുന്നതായും അദ്ദേഹം പറഞ്ഞു. പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ ശ്രമഫലമായാണ് കഴിഞ്ഞ റമളാനിൽ പദ്ധതി പ്രഖ്യാപിച്ചതും വിഭവ ശേഖരണത്തിനു വേണ്ടി ഫണ്ട് സമാഹരിച്ചതും. അടുത്ത മൂന്നുമാസത്തേക്ക് ആവശ്യമായ അരിയാണ് ചടങ്ങിൽ സമർപിച്ചത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പദ്ധതിയുടെ ആദ്യഘട്ട സമർപണം.
ചടങ്ങിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, മർകസ് അഡീഷണൽ ഡയറക്ടർ അഡ്വ. മുഹമ്മദ് ശരീഫ്, ഡയറക്ടർ ഇൻ ചാർജ് അക്ബർ ബാദുശ സഖാഫി, സിഎഒ വി എം റശീദ് സഖാഫി, മർകസ് അലുംനി അസിസ്റ്റന്റ് ഡയറക്ടർ സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, സെക്രട്ടറി അശ്റഫ് അരയങ്കോട്, സെൻട്രൽ എക്സിക്യൂട്ടീവ് പ്രതിനിധികൾ സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved