മര്‍കസ് ലോ കോളജില്‍ നടന്ന ദേശീയ അക്കാദമിക് സെമിനാര്‍ സമാപിച്ചു

മര്‍കസ് ലോ കോളജില്‍ നടന്ന ദേശീയ അക്കാദമിക് സെമിനാറിന്റെ സമാപന സെഷന് കേന്ദ്ര സര്‍വകലാശാല നിയമ വിഭാഗം മേധാവി ഡോ. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
മര്‍കസ് ലോ കോളജില്‍ നടന്ന ദേശീയ അക്കാദമിക് സെമിനാറിന്റെ സമാപന സെഷന് കേന്ദ്ര സര്‍വകലാശാല നിയമ വിഭാഗം മേധാവി ഡോ. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)യുടെ സഹകരണത്തോടെ മര്‍കസ് ലോ കോളജ് സംഘടിപ്പിച്ച ത്രിദിന ദേശീയ അക്കാദമിക് സെമിനാര്‍ സമാപിച്ചു.'ഭരണഘടനയുടെ അടിസ്ഥാന ഘടന; സംവാദ സാധ്യതകള്‍' എന്ന പ്രമേയത്തിലാണ് മൂന്ന് ദിവസങ്ങളിലായി സെമിനാര്‍ നടന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയും മൗലികാവകാശങ്ങളും, ഭരണഘടന; അടിസ്ഥാന ഘടനാ സിദ്ധാന്തത്തിന്റെ വികാസം, ഭരണഘടനാ ഭേദഗതിയുടെ പരിമിതികള്‍, അടിസ്ഥാന ഘടനാസിദ്ധാന്തം: പരിമിതികളും സാധ്യതകളും എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള 50ല്‍ പരം സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള അക്കാദമിക് വിദ്ഗധരും ഗവേഷണ വിദ്യാര്‍ഥികളും അധ്യാപകരുമാണ് പേപ്പറുകള്‍ അവതരിപ്പിച്ചത്.
കേന്ദ്ര സര്‍വകലാശാല നിയമ വിഭാഗം മേധാവി ഡോ. ഗിരീഷ് കുമാര്‍ സമാപന സെഷന് ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി അക്കാഡമിക് ഡയറക്ടര്‍ ഡോ. അമീര്‍ ഹസന് അധ്യക്ഷത വഹിച്ചു. ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി.
ഡല്‍ഹി ക്രൈസ്റ്റി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലോ മേധാവി ഡോ. ഫിന്‍സി പല്ലിശ്ശേരി, കാലികറ്റ് യൂണിവേഴ്സിറ്റിയിലെ ലോ ഡിപ്പാര്‍ട്മെന്റ് സെന്റര്‍ ഹെഡ് ഡോ. റിഫാത് ഖാന് ശ്രീനഗര്‍, ജയ്പൂര്‍ മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലെ ലോ ഡിപ്പാര്‍ട്മെന്റ് മേധാവി ഡോ. സോണി വിജയന്, വിവിധ യൂണിവേഴ്സിറ്റികളിലെ അസ്സിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ലോവെല്‍മാന്‍, ഡോ. ബിനീഷ് ബി എസ് തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി അബ്ദുള്‍സമദ് സ്വാഗതം പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...