മർകസ് ശൈഖ് രിഫാഈ(റ) ആണ്ട് സമാപിച്ചു

മർകസ് ശൈഖ് രിഫാഈ ആണ്ടിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകുന്നു.
മർകസ് ശൈഖ് രിഫാഈ ആണ്ടിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകുന്നു.
കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയോടനുബന്ധിച്ച് സംഘടിപ്പിച്ച ശൈഖ് രിഫാഈ(റ) ആണ്ട് നേർച്ച സമാപിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ അനുസ്മരണ സംഗമത്തിന് നേതൃത്വം നൽകി. മഹത്തുക്കളെയും സദ് ജനങ്ങളെയും അനുസ്മരിക്കുന്നത് ജീവിതം ചിട്ടപ്പെടുത്താൻ സഹായിക്കുമെന്നും മനുഷ്യ മനസ്സുകളെ പ്രകാശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി പി എം ഫൈസി വില്യാപള്ളി അധ്യക്ഷത വഹിച്ചു. മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര അനുസ്മരണ പ്രഭാഷണം നടത്തി. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും സംബന്ധിച്ച ചടങ്ങിൽ രിഫാഈ മൗലിദ്- മഹ് ളറത്തുൽ ബദ്രിയ്യ മജ്ലിസിന് കെ കെ അഹ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദു സത്താർ കാമിൽ സഖാഫി, ഉമറലി സഖാഫി എടപ്പുലം, കരീം ഫൈസി വാവൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്രം, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved