മർകസ് നോളജ് സിറ്റിയിലെ വില്ലേജ് കോണ്‍ക്ലേവ് ഇന്ന്

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ റെസിഡന്‍ഷ്യല്‍ സോണായ ലാന്‍ഡ് മാര്‍ക് വില്ലേജിലെ ‘ദ വില്ലേജ് കോണ്‍ക്ലേവ്’ ഇന്ന് (വ്യാഴം). രാവിലെ 10 മുതല്‍ ക്ലബ് ഹൗസില്‍ നടക്കുന്ന ദ വില്ലേജ് കോണ്‍ക്ലേവില്‍ ടവര്‍ 3 സമര്‍പ്പണം, ടവര്‍ 5ന്റെ തറക്കല്ലിടല്‍ എന്നിവ നടക്കും.
ടവര്‍ മൂന്നിലെ 51 അപ്പാര്‍ട്മെന്റുകളാണ് ഇന്ന് സമര്‍പ്പിക്കപ്പെടുന്നത്. തുടര്‍ന്ന്, പുതിയ ടവറായ ലക്ഷ്വറി സ്പോട്ടിന്റെ തറക്കല്ലിടല്‍ ചടങ്ങും കോണ്‍ക്ലേവില്‍ നടക്കും.
മര്‍കസ് നോളജ് സിറ്റി ചെയര്മാന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ലാന്‍ഡ് മാര്‍ക് ബില്‍ഡേഴ്സ് ഡയറക്ടര്‍ അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന കേണ്‍ക്ലേവ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, അക്ബര്‍ സ്വാദിഖ്, ശബീറലി ഇല്ലിക്കല്‍, മുഹമ്മദ് ത്വാഹിര്‍ സംസാരിക്കും.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved