മനുഷ്യനെയും രോഗങ്ങളെയുമറിയാന് അവസരമൊരുക്കി മർകസ് നോളജ് സിറ്റിയിൽ മെഡിക്കൽ എക്സ്പോ

മർകസ് നോളജ് സിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കാള്വെറ മെഡിക്കല്‍ എക്സ്പോയില്‍ നിന്ന്
മർകസ് നോളജ് സിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കാള്വെറ മെഡിക്കല്‍ എക്സ്പോയില്‍ നിന്ന്
നോളജ് സിറ്റി: മനുഷ്യനെയും മനുഷ്യ രോഗങ്ങളെയുമറിയാന് അവസരമൊരുക്കി നോളജ് സിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കാള്വെറ മെഡിക്കല്‍ എക്സ്പോ. മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തിലാണ് കാള്വെറ മെഡിക്കല്‍ എക്സ്പോ നടക്കുന്നത്.
മനുഷ്യന്റെ ബാഹ്യ- ആന്തരിക അവയവങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടാനുള്ള അവസരമാണ് എക്സ്പോയിലുള്ളത്. അതോടൊപ്പം, പ്രാഥമിക മെഡിക്കല്‍ പരിശോധന നടത്തുന്ന യുവ ഡോക്ടര്‍മാരുടെയും രക്തഗ്രൂപ്പ് നിര്‍ണയത്തിന്റെയും മറ്റും സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ, ഫോറന്‍സികിന്റെയും മരുന്ന് നിര്‍മാണത്തിന്റെയും രീതികളെ കുറിച്ച് അടുത്തറിയാനും എക്സ്പോയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹിജാമ ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളുടെ പ്രാചീനവും നൂതനവുമായ രീതികളെ കുറിച്ച് അറിയാനും എക്സ്പോയില്‍ സാധ്യമാകും.
മൈക്രോസ്കോപ്പ് ഉപയോഗിച്ച് പിത്താശയം, നാവ്, പാന്‍ക്രിയാസ്, അന്നനാളം തുടങ്ങിയ അവയവങ്ങളെ വളരെ അടുത്തറിയാനും എക്സ്പോയിലൂടെ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.
ഒടുവില്‍, പ്രാഥമിക ശുശ്രൂശയുമായി ബന്ധപ്പെട്ട പ്രദര്‍ശനവും യുനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ നടത്തുന്നുണ്ട്. എക്സ്പോയിലെത്തുവര്ക്ക് സഹായികളായി ആവശ്യമായ വിശദീകരണങ്ങളുമായി മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രി വിദ്യാര്‍ഥികള്‍ സദാസമയം സജ്ജമാണ്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved