ഖത്മുൽ ബുഖാരി, ജാമിഅ മർകസ് സനദ്ദാനം; സ്വാഗത സംഘം രൂപീകരിച്ചു
ഖത്മുൽ ബുഖാരി സനദ് ദാന സമ്മേളനം സ്വാഗതസംഘ രൂപീകരണ സംഗമം അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ ഉദ്ഘാടനം ചെയ്യുന്നു.
ഖത്മുൽ ബുഖാരി സനദ് ദാന സമ്മേളനം സ്വാഗതസംഘ രൂപീകരണ സംഗമം അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും ഫെബ്രുവരി 3 ശനി മർകസിൽ നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ അഞ്ച് പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ദർസ്. ആഗോള കീർത്തിനേടിയ ഈ ദർസിൽ പങ്കെടുക്കാൻ വിദേശികളടക്കം മർകസിൽ എത്താറുണ്ട്. കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 479 സഖാഫി പണ്ഡിതർക്കുള്ള സനദ്ദാനവും സഖാഫി സംഗമവും അഹ്ദലിയ്യ ആത്മീയ വേദിയും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും.
പണ്ഡിതരും പൊതുജനങ്ങളും രക്ഷിതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കമ്മിറ്റി അംഗങ്ങൾ : സയ്യിദ് അലി ബാഫഖി തങ്ങൾ, സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, അബ്ദുൽ കരീം ഹാജി ചാലിയം, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കൽത്തറ അബ്ദുൽ ഖാദിർ മദനി, അബ്ദുല്ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ, അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോല, സിദ്ദീഖ് ഹാജി കോവൂർ, എ. അഹ്മദ് കുട്ടി ഹാജി എറണാകുളം, എം എൻ കുഞ്ഞഹമ്മദ് ഹാജി (ഉപദേശക സമിതി), സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി (ചെയർമാൻ), എൻ അലി അബ്ദുല്ല (ജനറൽ കൺവീനർ), കുറ്റൂർ അബ്ദുറഹ്മാൻ ഹാജി(ഫിനാൻസ് സെക്രട്ടറി) സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സി.പി ഉബൈദുല്ല സഖാഫി(വൈസ് ചെയർ), മജീദ് കക്കാട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുസ്തഫ മാസ്റ്റർ കോഡൂർ, അക്ബർ ബാദുഷ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര(കൺവീനർമാർ), അബ്ദുൽ ലത്തീഫ് സഖാഫി പെരുമുഖം( ചീഫ് കോർഡിനേറ്റർ), മുഹമ്മദലി സഖാഫി വള്ളിയാട്(കോർഡിനേറ്റർ), സി.കെ മുഹമ്മദ് ഇരിങ്ങണ്ണൂർ (ഓഫീസ് സെക്രട്ടറി) അനസ് സഖാഫി തിരൂരങ്ങാടി (ഓഫീസ് അസിസ്റ്റന്റ്)
അബ്ദുറഹ്മാൻ ബാഖവി മടവൂർ, ആശിഖ് സഖാഫി കണ്ണൂർ(ഫിനാൻസ്), സയ്യിദ് മുഹമ്മദ് സകരിയ്യ അൻസാർ അഹ്ദൽ അവേലം, അബൂബക്കർ ഹാജി കിഴക്കോത്ത്(ഭക്ഷണം), വിഎം റശീദ് സഖാഫി മങ്ങാട്, ബിച്ചു മാത്തോട്ടം(സ്റ്റേജ്,ലൈറ്റ് ആൻഡ് സൗണ്ട്സ്) സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ അവേലം, അബ്ദുല്ല മാതോലത്ത്(വളണ്ടിയർ), സയ്യിദ് അബ്ദു സ്വബൂർ ബാഹസൻ അവേലം, സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ(റിസപ്ഷൻ), അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ, കെ അബ്ദുൽ കലാം മാവൂർ(പ്രചരണം), ആറ്റക്കോയ തങ്ങൾ പകര, ഉസ്മാൻ സഖാഫി തിരുവത്ര (ജിസിസി), ഉനൈസ് മുഹമ്മദ്, ഡോ.റോഷൻ നൂറാനി(പ്രോഗ്രാം), എ സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, പി മുഹമ്മദ് യൂസുഫ്, കെകെ ശമീം (മീഡിയ) പിസി ഇബ്റാഹീം മാസ്റ്റർ, സിദ്ദീഖ് ഹാജി(ലോ ആൻഡ് ഓർഡർ), യഹ്യ സഖാഫി എക്കോമൗണ്ട്, മജീദ് കോട്ടേരി(ട്രാൻസ്പോർട്ട്), സിപി സിറാജ് സഖാഫി, അഡ്വ. തൻവീർ(ഗസ്റ്റ് റിലേഷൻ), ഉസ്മാൻ മുസ്ലിയാർ മണ്ടാൾ, അബൂബക്കർ ഹാജി സബേര(ആത്മീയ സമ്മേളനം), കെ.പി.എച്ച് തങ്ങൾ കാവനൂർ, സുലൈമാൻ സഖാഫി കുഞ്ഞുകുളം(വിഭവ സമാഹരണം).
മർകസ് കാമിൽ ഇജ്തിമയിൽ നടന്ന സ്വാഗതസംഘ രൂപീകരണ സംഗമം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ, അബ്ദുറഹ്മാൻ ബാഖവി മടവൂർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മജീദ് കക്കാട്, സിപി ഉബൈദുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്ലത്തീഫ് സഖാഫി, അക്ബർ ബാദുഷ സഖാഫി, ശമീം കെകെ, വിവിധ സംഘടനാ പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു.