കോഴിക്കോട്: അവധിക്കാലത്ത് വിദ്യാർഥികൾക്കുവേണ്ടി മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന സമ്മർ വെക്കേഷൻ ക്യാമ്പ്, 'വേനൽമഴ' യുടെ ലോഗോ പ്രകാശനവും ഔപചാരിക പ്രഖ്യാപനവും ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ നിർവഹിച്ചു. നേതൃ ഗുണങ്ങളും അറിവും അനുഭൂതിയും സമ്മാനിക്കുന്ന റെസിഡൻഷ്യൽ പ്രോഗ്രാമാണ് വേനൽ മഴ. മത്സരങ്ങളുടെയും സാങ്കേതിക മികവിന്റെയും പുതിയ ലോകത്ത് പഠനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികാസം സാധ്യമാക്കുന്ന വിവിധ പരിശീലനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്.
പഠനത്തിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും സഹായകമാവും വിധം നൈപുണികൾ പരിശീലിപ്പിക്കുകയും അനുയോജ്യമായ മികച്ച കരിയർ സ്വന്തമാക്കി ലക്ഷ്യബോധത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും ജീവിക്കുന്നതിനാവശ്യമായ ഭൗതികവും ആത്മീയവുമായ സാഹചര്യങ്ങളൊരുക്കുകയുമാണ് ക്യാമ്പിലൂടെ ഇഹ്റാം ലക്ഷ്യമാക്കുന്നത്.
കുട്ടികളുടെ ചിന്താശേഷിയും വ്യക്തിത്വവും വളരുന്നതിനാവശ്യമായ മോട്ടിവേഷൻ, ഗൈഡൻസ്, ഡ്രീമിംഗ് , ഗോൾ സെറ്റിംഗ്, കരിയർ ഓറിയൻ്റേഷൻ, ഇഫക്ടീവ് കമ്മ്യൂണിക്കേഷൻ, ലീഡർഷിപ്പ് ആൻ്റ് മാനേജ്മെൻറ് സ്കിൽസ്, ഇഫക്ടീവ് സ്റ്റഡി ഹാബിറ്റ്സ്, ടൈം മാനേജ്മെൻ്റ് തുങ്ങിയ മൊഡ്യൂളുകളിൽ നടക്കുന്ന ക്യാമ്പിന് പ്രഗത്ഭരായ ട്രൈനർമാർ, മനഃശാസ്ത്ര വിദഗ്ധർ, പ്രൊഫഷണലുകൾ നേതൃത്വം നൽകും. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പ് ഏപ്രിൽ, മെയ് മാസങ്ങളിലാണ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നതിന് 87141 41122, 88910 00155 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved