കാരന്തൂർ : ധാർമ്മിക മൂല്യമുള്ള വ്യാപാര- വ്യവസായങ്ങൾ പ്രോത്സാഹിക്കപ്പെടണമെന്നും വ്യത്യസ്ത മതങ്ങളിലുള്ള അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകേണ്ടത് രാജ്യത്തിൻറെ സാമ്പത്തിക കെട്ടുറപ്പിന് അനിവാര്യമാണെന്നും ഡോ മുഹമ്മദ് അബ്ദൽ ഹകീം അസ്ഹരി പറഞ്ഞു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച നാഷണൽ സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹലാൽ എന്നത് ഇസ്ലാമിക നിയമപ്രകാരം ജീവിതത്തിലെ സകല മേഖലകളിലും ബാധകമാണ്. എല്ലാ മതങ്ങളിലും ഇങ്ങനെ അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങളുണ്ട്. സ്റ്റോക്ക് മാർക്കറ്റ് എന്ന ആശയം സംരംഭകർക്കും നിക്ഷേപകർക്കും വളർച്ച ഉണ്ടാക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകളുടെ ഗതി മനസിലാക്കാൻ സഹായകവുമാണ്. എന്നാൽ, വിശ്വാസികൾ മതനിയമങ്ങൾക്കനുസൃതമായ സ്റ്റോക്കുകളും സംവിധാനങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അത്തരം രീതികൾ പിന്തുടരാനും വളർത്തിക്കൊണ്ടുവരാനും വിശ്വാസികളായ വ്യാപാരികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ സമകാലിക രീതികൾ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. മൂന്ന് വ്യത്യസ്ത സെഷനുകളായി നടന്ന ഏക ദിന സെമിനാറിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കൊമെഴ്സ് വിഭാഗം അസി. പ്രൊഫസർ ഡോ ലിജീഷ് പി, ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജ് കുന്നമംഗലം, അസി. പ്രൊഫസർ ഡോ. ജുബൈർ ടി, എന്നിവർ പ്രധാന സെഷനുകൾക്ക് നേതൃത്വം നൽകി. മർകസ് കോളേജ് കൊമേഴ്സ് വിഭാഗം തലവൻ ഡോ . രാഘവൻ പി സ്വാഗതവും സെമിനാർ കോഡിനേറ്റർ ജാബിർ ടി നന്ദിയും പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved