ലോക്സഭ തിരഞ്ഞെടുപ്പ്; കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തുന്നു
കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തുന്നു
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും പൗരരും മുന്നോട്ടു വരേണ്ടതുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച പവിത്രമായ ദിനമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കലും വിശ്വാസികൾക്ക് പ്രധാനമാണ്. രണ്ടും നഷ്ടപ്പെടാത്ത വിധം സമയ ക്രമീകരണം നടത്താൻ ശ്രദ്ധിക്കുമല്ലോ. ഒരു വോട്ടും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. പ്രായ-ലിംഗ ഭേദമന്യേ വോട്ട് രേഖപ്പെടുത്താൻ ഏവരും ഉത്സാഹിക്കണം, കാന്തപുരം പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved