സിവില്‍ സര്‍വീസ് പരിശീലനത്തിനുള്ള സ്കോളര്‍ഷിപ്പ്; അപേക്ഷ സ്വീകരിക്കല്‍ 31 വരെ
ബിരുദം കഴിഞ്ഞവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം...
ബിരുദം കഴിഞ്ഞവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം...
നോളജ് സിറ്റി: സ്കോളര്‍ഷിപ്പോടെ ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് പരിശീലനത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍ ഈ മാസം 31 വരെ. മര്‍കസ് നോളജ് സിറ്റിയിലെ ഹില്‍സിനായി ഐ.എ.എസ് അക്കാദമിയാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് തയ്യാറെടുക്കുന്ന യോഗ്യരായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനായാണ് സ്കോളര്‍ഷിപ്പ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
തുടര്‍ന്ന്, ജൂണ്‍ 02ന് നടക്കുന്ന പ്രാഥമിക പരീക്ഷയിലും തുടര്‍ന്നുള്ള പേഴ്സണാലിറ്റി ടെസ്റ്റ്, ഇന്റര്‍വ്യൂവിലും മികവ് തെളിയിക്കുന്നവരെയാണ് സ്കോളര്‍ഷിപ്പിന് പരിഗണിക്കുക. ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ഥം ഓണ്‍ലൈനായും ഹില്‍സിനായി ഐഎഎസ് അക്കാദമിയില്‍ വെച്ച് ഓഫ് ലൈനായും സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതാവുന്നതാണ്. രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് പരീക്ഷ.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സിവില്‍ സര്‍വീസ് പ്രീലിമിനറി, മെയിന്‍സ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. രാജ്യത്തെ വിദഗ്ധ സിവില്‍ സര്‍വീസ് അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക. https://rb.gy/1co24l എന്ന ലിങ്കില്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078033000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
മർകസിൽ റിപ്പബ്ലിക് ദിനാഘോഷം...
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
മർകസിൽ റിപ്പബ്ലിക് ദിനാഘോഷം...
© Copyright 2024 Markaz Live, All Rights Reserved