ഗ്രാന്‍ഡ് മുഫ്തിയുടേതടക്കം നിരവധി ഓഫീസുകളും അപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുന്നതാണ് എം ടവര്‍...
മര്‍കസ് നോളജ് സിറ്റിയില്‍ പുതുതായി നിര്‍മിച്ച എം ടവര്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ സമര്‍പ്പിക്കുന്നു
Markaz Live News
June 02, 2024
Updated
നോളജ് സിറ്റി: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഔദ്യോഗിക ഓഫീസടക്കം നോളജ് സിറ്റിയിലെ പ്രധാന ഓഫീസുകളും സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുന്ന മര്‍കസ് ടവര്‍ (എം ടവര്‍) സമര്‍പ്പണം പ്രൗഡമായി. 16 നിലകളിലായി പ്രവര്‍ത്തനമാരംഭിക്കുന്ന ടവറില്‍ ഓഫീസ് സ്പേസുകളും സ്റ്റുഡിയോ, പ്രീമിയം 1 ബി എച്ച് കെ, 2 ബി എച്ച് കെ സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളുമാണുള്ളത്. കൂടാതെ, കോണ്‍ഫ്രന്‍സ് ഹാള്‍, റൂഫ് ടോപ് റിവോള്‍വിംഗ് റസ്റ്റോറന്റ്, സ്വിമ്മിംഗ് പൂള് തുടങ്ങിയവയും ഒരുങ്ങുന്നുണ്ട്. എക്കോമൗണ്ട് ബില്‍ഡേഴ്സ് ആണ് ടവറിന്റെ നിര്‍മാണം മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചത്. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉ്ദഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി, നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് സംസാരിച്ചു. സമസ്ത മുശാവറ അംഗങ്ങളായ ഹസന് മുസ്്ലിയാര്‍ വെള്ളമുണ്ട, ഹൈദ്രോസ് മുസ്്ലിയാര്‍ കൊല്ലം, കെ കെ അഹ്മദ് കുട്ടി മുസ്്ലിയാര്‍ കട്ടിപ്പാറ, കെ പി മുഹമ്മദ് മുസ്ലിയാര് കൊമ്പം, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, എക്കോമൗണ്ട് മാനേജിംഗ് ഡയറക്ടര്‍ യഹിയ സഖാഫി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.