അന്താരാഷ്ട്ര സുസ്ഥിര വികസന സമ്മേളനത്തില്‍ മുഖ്യാതിഥിയായി ഡോ. അബ്ദുസ്സലാം
ഇറാഖിലെ അല്‍നൂര്‍ യൂണിവേഴ്സിറ്റി ഇസ്താംബൂളില്‍ വെച്ചാണ് ദ്വിദിന അന്താരാഷ്ട്ര സമ്മേളനം നടത്തിയത്...

ഇറാഖിലെ അല്‍നൂര്‍ യൂണിവേഴ്സിറ്റി ഇസ്താംബൂളില്‍ വെച്ചാണ് ദ്വിദിന അന്താരാഷ്ട്ര സമ്മേളനം നടത്തിയത്...
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ച് ഇറാഖിലെ അല്‍നൂര്‍ യൂണിവേഴ്സിറ്റി കോളജ് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യവിഷയാവതാരകനായി മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്. ഓസ്ട്രേലിയയിലെ സി ക്യു യു, ഏവിയേഷന്‍ ഓസ്ട്രേലിയ, മലേഷ്യയിലെ യു എം പി എസ് എ, യുനിടെന്, എന്‍ഹാന്‍സ് ട്രാക്ക് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇറാഖ്, മലേഷ്യ, ഒമാന്‍, തുര്‍ക്കി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും ഗവേഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇന്നോവേറ്റീവ് സസ്റ്റൈനബ്ള്‍ എനര്‍ജി സ്റ്റ്രാറ്റജീസ് ഫോര്‍ സ്മാര്‍ട്ട് സിറ്റീസ് എന്ന വിഷയത്തിലാണ് ഡോ. അബ്ദുസ്സലാം സംസാരിച്ചത്. മര്‍കസ് നോളജ് സിറ്റിയുടെ പ്രവര്‍ത്തന രീതിയെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു സംസാരം. അന്താരാഷ്ട്ര തലത്തിലെ നയതന്ത്ര ബന്ധം രൂപപ്പെടുത്തുന്നതിന് സമ്മേളനത്തിലെ പങ്കാളിത്തം സഹായകമായി. പ്രൊഫ. തലാല്‍ യൂസുഫ് ഓസ്ട്രേലിയ, പ്രൊഫ. അബൂദ് അല്‍ സവാഫി ഒമാന്‍, പ്രൊഫ. ഡോ. കുമാരന് കദിര്ഗാമ മലേഷ്യ, പ്രൊഫ. ബിലാല്‍ യൂസുഫ് ഓസ്ട്രേലിയ, ഡോ. ശഹ്റിന ബിന്ത് മുഹമ്മദ് നൂറുദ്ദീന്‍ മലേഷ്യ എന്നിവരായിരുന്നു മറ്റ് വിഷയാവതാരകര്‍.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved