മർകസ് ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥി ശിനാസിന് ജെനൂസ്യന്‍ സ്കോളര്‍ഷിപ്പ്
ഈ വര്‍ഷം 7,083 അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 50 പേരാണ് ജെനൂസ്യന്‍ സ്കോളര്‍ഷിപ്പിന് യോഗ്യരായത്....
ഈ വര്‍ഷം 7,083 അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 50 പേരാണ് ജെനൂസ്യന്‍ സ്കോളര്‍ഷിപ്പിന് യോഗ്യരായത്....
മര്‍കസ് ഗാര്ഡന്: ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥി ശിനാസ് കെ ഉബൈദ് ഇന്തോനേഷ്യയിലെ നുസ പുത്ര യൂണിവേഴ്സിറ്റിയുടെ ജെനൂസ്യന്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി. ബി എസ് സി ഫിസിക്സില്‍ നാല് വര്‍ഷം നീളുന്ന ഡിഗ്രി ബാച്ച്ലര് പ്രോഗ്രാമിലേക്കാണ് അവസരം. ഈ വര്‍ഷം 7,083 അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 50 പേരാണ് ജെനൂസ്യന്‍ സ്കോളര്‍ഷിപ്പിന് യോഗ്യരായത്.
ട്യൂഷന് ഫീ, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, അക്കമൊഡേഷന്‍, യാത്ര എന്നിവയും സ്റ്റൈപ്പന്റും കൂടെ അടങ്ങുന്നതാണ് സ്കോളര്‍ഷിപ്പ്. നേരത്തെ ടാറ്റ ടി സി എസ് സമ്മര്‍ സ്കൂള്‍, വിസായ്’ 24 ഇന്റര്‍നാഷണല്‍ പ്രൊജക്റ്റ് പ്രസന്റേഷന് എന്നിവയില്‍ പങ്കെടുത്തിരുന്നു.
ജാമിഅ മദീനത്തൂന്നൂര്‍ ബൈത്തുല്‍ ഇസ്സ നരിക്കുനി കാമ്പസിലെ ബാച്ചിലര്‍ വിദ്യാര്‍ഥിയായ ശിനാസ് പാലക്കാട്, ചെര്‍പ്പുളശ്ശേരിയിലെ കെ ഉബൈദ്-റസിയ ദമ്പതികളുടെ മകനാണ്. ശിനാസിനെ ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും പ്രത്യേകം അഭിനന്ദിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved