കച്ചവടക്കാർ മൂല്യങ്ങൾ മുറുകെപ്പിടിക്കണം: കാന്തപുരം ഉസ്താദ്
മർച്ചന്റ്സ് ചേംബർ ഇന്റർനാഷണൽ വ്യാപാരി സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
Markaz Live News
July 03, 2024
Updated
കോഴിക്കോട്: വ്യാപാര വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർ സാമൂഹികവും മാനുഷികവും ധാർമികവുമായ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ഉത്സാഹിക്കണമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർച്ചന്റ്സ് ചേംബർ ഇന്റർനാഷണലിന്റേയും മർകസ് അലുംനിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വ്യാപാരി സംഗമത്തിൽ ഉദ്ബോധനം നടത്തുകയായിരുന്നു അദ്ദേഹം. കച്ചവട തന്ത്രങ്ങൾ എന്ന പേരിൽ ജനങ്ങളെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്ന സാഹചര്യമുണ്ട്. എന്ത് ചെയ്തും പണമുണ്ടാക്കാം എന്ന ചിന്തയും വർധിച്ചു വരുന്നുണ്ട്. അത്തരം കച്ചവടങ്ങൾക്ക് ആയുസ്സുണ്ടാവില്ലെന്നും മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നതോടൊപ്പം യുക്തിയോടെ വ്യാപാര രംഗത്ത് പ്രവർത്തിച്ചാൽ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മർകസ് കാമിൽ ഇജ്തിമയിൽ നടന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അലുംനി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷ വഹിച്ചു. വിവിധ സെഷനുകളിലായി ഷിജോയ് ജെയിംസ്, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, ദീപക് ധർമടം സംസാരിച്ചു. യുവസംരംഭകരായ മുജീബ് റഹ്മാൻ, ബദ്റുദ്ദീൻ കൊടുവള്ളി, നിയാസ്, ശംസുദ്ദീൻ, ജസീം കെ കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശമീർ വട്ടക്കണ്ടി എം സി എ മിഷൻ അവതരിപ്പിച്ചു. സ്വാദിഖ് കൽപ്പള്ളി, ഹസീബ് അസ്ഹരി, ഷമീം കെ കെ, മിസ്തഹ് മൂഴിക്കൽ, ഹനീഫ് അസ്ഹരി, ശംസുദ്ദീൻ എളേറ്റിൽ, അക്ബർ ബാദുഷ സഖാഫി, സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ, ജൗഹർ കുന്ദമംഗലം, അൻവർ ടി ടി, അത്വിയ്യത്ത് സംബന്ധിച്ചു.