മർകസ് ഐ ടി ഐയിൽ മെഗാ തൊഴിൽമേള സംഘടിപിച്ചു

കുന്ദമംഗലം: വിദഗ്ധരായ തൊഴിലാളികൾക്ക് മികച്ച വ്യവസായ മേഖലകളിൽ ജോലി ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി കാരന്തൂർ മർകസ് ഐ ടി ഐയിൽ നിന്ന് വിവിധ ട്രേഡുകളിൽ ഈ വർഷം പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ക്യാമ്പസ് ഇൻ്റർവ്യൂ സം ഘടിപ്പിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി എം അബ്ദുർ റശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ്റ് ഓഫീസർ സജീഷ് പി കെ മുഖ്യാതിഥി ആയിരുന്നു. ഐ ടി ഐ പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഷ്റഫ് കാരന്തൂർ, വൈസ് പ്രിൻസിപ്പൽ അബ്ദുർറഹ്മാൻകുട്ടി, മോറൽ ഇൻസ്ട്രക്ടർ അബ്ദുൽ അസീസ് സഖാഫി പ്രസംഗിച്ചു 300ഓളം ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ 20ൽപ്പരം പ്രശസ്ത കമ്പനികൾ ഉദ്യോഗാർഥികളെ തേടിയെത്തി. പങ്കെടുത്തവരിൽ ഭൂരിഭാഗം പേർക്കും ഉടനെ തൊഴിൽ ലഭ്യമാകും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved