മെംസ് ഇൻറർനാഷണൽ സ്കൂളിൽ മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് , ഹിജിരീ ന്യൂ ഇയർ സംഘടിപ്പിച്ചു

കുന്ദമംഗലം: വിദ്യാർത്ഥികളിൽ ധർമ്മ മൂല്യമുള്ള സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സാംസ്കാരിക രംഗത്ത് പ്രതിബദ്ധതയുള്ള ഒരു സമൂഹ സൃഷ്ടിപ്പും ലക്ഷ്യം വെച്ച് എസ് എസ് എഫ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ്ബ് ലോഞ്ചിംഗും ഹിജിരീ പുതുവൽസര ആഘോഷവും മെംസ് ഇൻറർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു.
പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി അഹമ്മദ് റാസി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സഹീർ അസ്ഹരി മുഹറം സന്ദേശം നൽകി . സദർ മുഅല്ലിം ഹുസൈൻ സഖാഫി ആശംസകൾ നേർന്നു. മുഹറം അനുസ്മരണ ഗാനം, സ്കേറ്റിംഗ് , ദഫ് , സഹറ വിദ്യാർഥികളുടെ മുഹറം സന്ദേശ റാലി , തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് കൊഴുപ്പേകി. ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ക്ലാസ് , സ്കൂൾതലത്തിൽ നടന്ന ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. മഴവിൽ ക്ലബ് ക്യാപ്റ്റൻ ശംറീൻ അലി പുതിയ ക്യാപ്റ്റൻ ഇഷാൻ അബൂബക്കറിന് പതാക കൈമാറി. മഴവിൽ ക്ലബ്ബ് മെന്റർ ഷമ്മാസ് മുഈനി നന്ദി പറഞ്ഞു
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved