'ഗുരുവോരം' സഖാഫി സംഗമം നാളെ

കാരന്തൂർ: മർകസിലെ ആദ്യകാല ബിരുദധാരികളായ 1985 മുതൽ 90 വരെയുള്ള ബാച്ചുകളിലെ സഖാഫികളുടെ സംഗമം 'ഗുരുവോരം' നാളെ മർകസിൽ നടക്കും. സുൽത്വാനുൽ ഉലമാ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിൽ ചേരുന്ന സംഗമത്തിന് രാവിലെ 10: 30ന് തുടക്കമാവും. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, കെ.എം അബ്ദുറഹ്മാൻ ബാഖവി ആശംസകൾ നേരും. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കും. തുടർന്ന് നടക്കുന്ന കൗൺസിലിന് സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, ജനറൽ കൺവിനർ കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, അബ്ദുലത്വീഫ് സഖാഫി പെരുമുഖം നേതൃത്വം നൽകും. അബ്ദുന്നാസർ സഖാഫി കെല്ലൂർ സ്വാഗതവും ഇബ്റാഹീം സഖാഫി ചുങ്കത്തറ നന്ദിയും പറയും.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved