അലിഗഢ് മലപ്പുറം സെന്റർ പ്രത്യേക പാക്കേജ് തയ്യാറാക്കണം: കാന്തപുരം ഉസ്താദ്

മലപ്പുറം: സച്ചാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ചേലാമലയിൽ സ്ഥാപിച്ച അലിഗഢ് യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിന്റെ പൂർത്തീകരണത്തിന് അടിയന്തിര സ്പെഷൽ പാക്കേജ് തയ്യാറാക്കണമെന്ന് ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായി ചുമതലയേറ്റ ജോർജ്ജ് കുര്യനുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം കാന്തപുരം ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാറും ജില്ലയിലെയും മലബാറിലെയും മുഴുവൻ ജനങ്ങളും ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട സെന്ററിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവത്തിലെടുക്കണം. പാർശ്വവൽക്കരിക്കപ്പെട്ടവരെ കൂടി മുഖ്യധാരയിലെത്തിക്കുമ്പോഴാണ് ജനാധിപത്യ സർക്കാറിൻ്റെ ദൗത്യനിർവ്വഹണം പൂർത്തിയാകുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്ക് ഏറെ ഗുണകരമായ വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മർകസിലാണ് കൂടിക്കാഴ്ച നടത്തിയത്.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved