കോഴിക്കോട്: കേരള കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ ആതവനാട് പഞ്ചായത്ത് നൽകുന്ന കുട്ടി കർഷനുള്ള അവാർഡ് നേടി മർകസ് റൈഹാൻവാലി വിദ്യാർഥി ദിൽഷാദ് വളാഞ്ചേരി. ചിങ്ങം 1ന് കർഷക ദിനത്തിൽ ആതവനാട് കൃഷി ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ പുരസ്കാരം സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ ടി പി, അഗ്രികൾച്ചർ ഓഫീസർ സുമയ്യ, പഞ്ചായത്ത് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. കർഷകനായിരുന്ന മർഹൂം ഖാലിദ് കെ സിയുടെയും സൈനബയുടെയും മകനായ ദിൽഷാദ് പിതാവിൽ നിന്നാണ് കൃഷി പാഠങ്ങൾ സ്വായത്തമാക്കിയത്. 2020 ൽ മട്ടുപാവ് കൃഷിയിൽ സ്റ്റേറ്റ് അവാർഡ് കിട്ടിയ വ്യക്തിയാണ് പിതാവ് ഖാലിദ്. ഒഴിവുവേളകളിലെ ദിൽഷാദിന്റെ കൃഷിയിലൂടെയാണ് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നത്. കാർഷിക രംഗത്ത് ചെറുപ്രായത്തിലേ ശ്രദ്ധപുലർത്തുന്ന വിദ്യാർഥിയെ മർകസു സഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അനുമോദിച്ചു. റൈഹാൻ വാലി സ്റ്റുഡന്റസ് യൂണിയൻ 'ഹിറ' പ്രത്യേക സ്വീകരണ പരിപാടി സംഘടിപ്പിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved